ദൈവസന്ദേശം ഉണ്ടോ?

Is there Message from God?

Dec 27, 2024 - 22:35
ദൈവസന്ദേശം ഉണ്ടോ?

ഒരു necessary existence ഉണ്ട് എന്നും, ആ അസ്തിത്വത്തിൻ്റെ അനിവാര്യമായ ഗുണങ്ങൾ നമ്മൾ inductive and deductive evidence വച്ച് മുൻപത്തെ ഭാഗങ്ങളിൽ നിന്ന് മനസ്സിലാക്കി. ഇനി ആ ദൈവം നമ്മൾക്ക് ബോധനം നൽകിയിട്ടുണ്ടോ എന്നതാണ് ഈ ഭാഗത്ത് വിശദീകരിക്കുന്നത്. 

നമുക്കറിയാം എല്ലാ കാര്യങ്ങൾക്കും ഓരോ purpose അഥവാ ഉദ്ദേശ്യം ഉണ്ടാവും, അതുപോലെ നമ്മളുടെ ജീവിതത്തിന് ഒരു ഉദ്ദേശ്യം ഉണ്ടോ? നമുക്ക് ലോജിക് മാത്രം ഉപയോഗിച്ച് ഈ ഉദ്ദേശ്യം കണ്ടെത്താൻ ആവില്ല. എന്ത് കൊണ്ടെന്നാൽ ഏതൊരു കാര്യത്തിൻ്റെ ഉദ്ദേശ്യവും, അതിൻ്റെ പുറത്ത് ആയിരിക്കും. ഉദാഹരണത്തിന് ഒരു മൊബൈൽ ഫോൺ എടുത്താൽ അത് ഉണ്ടാക്കിയത്തിൻ്റെ ലക്ഷ്യം അല്ലെങ്കിൽ ഉദ്ദേശ്യം അതിനു പുറത്ത് ആണ് ഉള്ളത്. ആ മൊബൈൽ ഫോൺ എന്താണ് എന്ന് അറിയുന്ന ആളുടെ കയ്യിൽ എത്തിയാൽ മാത്രമേ അതിൻ്റെ ഉപയോഗം ശരിയായ രീതിയിൽ നടക്കുകയുള്ളു. ഒരു പ്രാകൃത സമൂഹത്തിൽ ഈ മൊബൈൽ ഫോൺ കിട്ടിയാൽ, അവർക്ക് അത് കേവലം ഒരു പലകയുടെയോ, ഇഷ്ടികയുടെയോ ഉപയോഗം മാത്രമേ അവർക്ക് അതുകൊണ്ട് ഉള്ളൂ. കാരണം അവർക്ക് ആ മൊബൈലിൻ്റെ ഉപയോഗം അറിയില്ല. മറ്റൊരു ഉദാഹരണം പറഞാൽ, ഒരാൾ ജിമ്മിൽ പോയാൽ, അതിൻ്റെ ലക്ഷ്യം കേവലം ഭാരം ചുമക്കലും, ശരീരം അനക്കലും അല്ല, മറിച്ച് അതിൻ്റെ ലക്ഷ്യം പൂർത്തീകരിക്കുന്നത്, ജിമ്മിൽ പോയി ആറ് മാസമോ, ഒരു വർഷമോ ഒക്കെ കഴിഞ്ഞു  നമ്മുടെ ശരീരത്തിൽ ആയിരിക്കും ആ ലക്ഷ്യം പ്രതിഫലിക്കുക. എന്നത് പോലെ നമ്മുടെ ജീവിതത്തിൻ്റെ ലക്ഷ്യം പൂർത്തീകരിക്കുന്നത് ജീവിതം അവസാനിക്കുന്നതോടെ ആണ് അല്ലാതെ ജീവിച്ചിരിക്കുമ്പോൾ അല്ല. അപ്പൊൾ നമ്മൾ നേരിടുന്ന പ്രശ്നം നമ്മുടെ ജീവിതത്തിൻ്റെ ലക്ഷ്യം നമുക്ക് കണ്ടെത്താൻ ആവില്ല എന്നതാണ് 

മുൻപ് കഴിഞ്ഞ ഭാഗങ്ങളിൽ നമ്മൾ ഒരു അനിവാര്യ അസ്ഥിത്വം അഥവാ സൃഷ്ടാവ് ഉണ്ട് എന്നും നമ്മുടെ ജീവിതം ആ ഒരു അസ്ഥിത്വത്തിനെ ആശ്രയിക്കുന്നുണ്ട് എന്നും സ്ഥാപിച്ച് കഴിഞ്ഞു. അങ്ങനെ ഒരു സൃഷ്ടാവ് ഉണ്ടെങ്കിൽ മനുഷ്യനെ സൃഷ്ടിച്ചതിൻ്റെ ഉദ്ദേശ്യവും ആ അസ്ഥിത്വത്തിന് അറിയണമല്ലോ. മനുഷ്യന് അവൻ്റെ ജീവിതത്തിൻ്റെ ലക്ഷ്യം അറിയണമെങ്കിൽ സൃഷ്ടാവ് മനുഷ്യൻ ആയിട്ട് ഏതെങ്കിലും തരത്തിൽ communicate ചെയ്യണം എന്നത് ആണ് ആദ്യത്തെ പോയിൻ്റ്. 

ഇനി അടുത്ത പോയിൻ്റ്, നമുക്ക് സ്വതന്ത്രേച്ഛ ഉണ്ട്. അതൊരു self evident ആയിട്ട് ഉള്ള വസ്തുത ആണ്. ഇനി അത് മാറ്റി വച്ചാൽ പോലും നമ്മളുടെ ഒക്കെ മനസ്സിൽ തെറ്റ്/ശരി അല്ലെങ്കിൽ ധാർമികത എന്ന ബോധ്യം   ഉണ്ട്. അതുകൊണ്ട് ആണ് നിയമവ്യവസ്ഥ ഉണ്ടാവുന്നത്, നമുക്ക് ആളുകളെ വിമർശിക്കാൻ കഴിയുന്നത്, പ്രോത്സാഹിപ്പിക്കാൻ കഴിയുന്നത്. പക്ഷേ ഈ ഒരു ധാർമിക ചിന്തക്ക് വസ്തുനിഷ്ഠമായ അടിസ്ഥാനം അഥവാ ഒരു objective basis കണ്ടെത്താൻ ആവില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നുണ്ട്. അതായത് subjective ആയിരിക്കും. ഉദാഹരണത്തിന് മോഷണം തെറ്റ് ആണെന്ന് നമുക്ക് എല്ലാവർക്കും തോന്നുന്നുണ്ടാവാം പക്ഷേ ഒരു മോഷ്ടവിനോട് ചോദിച്ചാൽ അയാൾക്ക് മോഷണം തെറ്റ് ആയിട്ട് തോന്നുന്നില്ല എന്ന് പറഞ്ഞേക്കാം. അങ്ങനെ വരുമ്പോൾ ധാർമികതക്ക് ഒരു മാനദണ്ഡം കിട്ടില്ല. ഇനി ഹിറ്റ്‌ലറുടെ ഉദാഹരണം നോക്കുക, ജർമനിയിൽ ഭൂരിപക്ഷത്തോടെ സ്ഥാനം കയറിയ ഭരണാധികാരി, അയാൾ ചെയ്തുകൂട്ടിയത് അവിടത്തെ ഭരണഘടന അനുസരിച്ചോ, നിയമവ്യവസ്ഥ അനുസരിച്ചോ തെറ്റല്ല, അത് ശരിയാണെന്ന് കണ്ട ഒരുപാട് ജനങ്ങളും അവിടെ ഉണ്ടായിരുന്നു.  എന്നാൽ പോലും നിയമത്തിനും, ഭരണത്തിനും,  എല്ലാത്തിലും ഉപരിയായി, ജർമനിയിൽ നടന്ന കൂട്ടക്കൊല തെറ്റ് ആണെന്ന് നമ്മൾക്ക് അറിയാം. അതായത് ധാർമികതക്ക് ഒരു വസ്തുനിഷ്ഠമായ അടിസ്ഥാനം അഥവാ objective basis ആവശ്യമാണ്. എന്നാൽ അത് മനുഷ്യൻ്റെ logic മാത്രം ഉപയോഗിച്ച് കണ്ടെത്താൻ ആവില്ല, കാരണം മനുഷ്യൻ എത്രയൊക്കെ ശ്രമിച്ചാലും അതും subjective ആയി പോവും, ഒരു നിയമവ്യവസ്ഥ എന്ന് പറഞാൽ പോലും അത് ഒരു കൂട്ടം ആളുകൾ ആണ് തീരുമാനിക്കുക, ഇനി UN പോലെ ഒരു സംഘടന ആണ് അത് ഉണ്ടാക്കുന്നത് എങ്കിൽ കൂടി അത് ഭൂരിപക്ഷം നേടുന്ന ആളുകൾ അല്ലെങ്കിൽ ഭരണം നടത്തുന്ന ആളുകൾ എടുക്കുന്ന തീരുമാനം ആണ്. അപ്പോഴും ആ തീരുമാനങ്ങൾ subjective ആയി പോവുന്നു. അപ്പൊൾ ധാർമികതക്ക് ഒരു objective base വരണമെങ്കിൽ അതിനു യോഗ്യനായ ഒരേ ഒരു അസ്ഥിത്വം നമ്മൾ നേരത്തെ സമർത്തിച്ച necessary being ആണ്. ആ necessary being ന് അതിന്നു ആവശ്യമായ കഴിവുകൾ ഉണ്ട് എന്നും നമ്മൾ സ്ഥാപിച്ച് കഴിഞു. അപ്പൊൾ ഈ ധാർമിക ചിന്തകൾ മനുഷ്യനിൽ എത്തണമെങ്കിൽ neceesary being il നിന്ന് മനുഷ്യനിലേക്ക് ആശയ വിനിമയം നടന്നിരിക്കണം.

ഇനി മൂന്നാമത്തെ പോയിൻ്റ്, മുൻ കഴിഞ്ഞ ഭാഗത്ത് സൂചിപ്പിച്ച പോലെ നമ്മളോട് ഒരുപാട് ഉപകാരം ചെയ്ത ഒരാൾക്ക് അതിനു തിരിച്ച് നന്ദി സൂചകം ആയി എന്തെങ്കിലും ചെയ്യാൻ നമ്മൾ ആഗ്രഹിക്കും. അതും അയാൾ എന്താണോ ആഗ്രഹിക്കുന്നത് അത് തന്നെ തിരിച്ച് നൽകാൻ ആണ് നമ്മൾ ആഗ്രഹിക്കുക. അപ്പൊൾ ദൈവത്തിനോട് നമ്മൾ നന്ദി കാണിക്കണം എങ്കിൽ അത് എങ്ങനെ വേണം എന്ന് അറിയാൻ ദൈവം ആയിട്ട് ഒരു communication അനിവാര്യം ആണ്. 

ഇനി നാലാമത്തെ വിഷയം, നമ്മൾ നേരത്തെ യുക്തി ഉപയോഗിച്ച് ദൈവം എന്ന അസ്ഥിത്വം ഉണ്ട് എന്ന് സ്ഥാപിച്ചു എന്നാലും ദൈവത്തെ കുറിച്ച് നമ്മളുടെ ജീവിതം ആയിട്ട് ബന്ധപ്പെട്ട് കിടക്കുന്ന ഒരുപാട് കാര്യങ്ങൾ നമ്മൾക്ക് ഇപ്പോഴും അറിയില്ല. ദൈവം നന്മ ആണോ തിന്മ ആണോ? ദൈവത്തിനു കാരുണ്യം ഉണ്ടോ? നീതി ഉണ്ടോ? ഇതെല്ലാം അറിയണമെങ്കിലും ദൈവത്തിൽ നിന്ന് തന്നെ അത് അറിയിച്ച് തരണം ഇല്ല എങ്കിൽ ഓരോരുത്തരും അവരവരുടെ രീതിയിൽ ദൈവത്തിനെ നിർവചിക്കും. അതൊഴിവാക്കാൻ ദൈവം തന്നെ ദൈവത്തെ കുറിച്ച് അറിയിച്ച് തരണം.

ഇനി അഞ്ചാമത്തെ പോയിൻ്റ്, സ്ഥിരമായി മത വിമർശകരിൽ നിന്ന് കേൾക്കുന്ന ചോദ്യം ആണ്, എന്തെങ്കിലും മഹാമാരിയോ, ദുരന്തമോ വന്നാൽ ദൈവം എവിടെ എന്ന് അല്ലെങ്കിൽ ദൈവത്തിൻ്റെ ഇടപെടൽ എവിടെ എന്ന്. അതായത് നാസ്തികർ പോലും അംഗീകരിക്കുന്ന യുക്തി ആണ് ദൈവം ഉണ്ടെങ്കിൽ ഇത്തരം സന്ദർഭങ്ങളിൽ എന്തെങ്കിലും ഒരു communication ഉണ്ടാവണം എന്ന്. 

ഈ വിഷയങ്ങളെല്ലാം സൂചിപ്പിച്ചു വരുന്നത് എന്തുകൊണ്ട് ദൈവത്തിൽ നിന്ന് ഒരു ബോധനം അനിവാര്യം ആണ് എന്നതാണ്

ഇനി ആറാമത്തെ പോയിൻ്റിൽ പറയാൻ ഉള്ളത് എന്തുകൊണ്ട് ദിവ്യബോധനം വന്നിട്ടുണ്ടാവണം എന്ന് സൂചിപ്പിക്കാൻ ആണ്. നമ്മൾ ദൈവത്തിനെ നമ്മളുടെ യുക്തിയും അവബോധവും ഉപയോഗിച്ച് ദൈവാസ്ഥിത്വം തിരിച്ചറിഞ്ഞു എന്ന് പറയുമ്പോൾ ഒരു അർഥത്തിൽ അത് ദൈവത്തിൽ നിന്ന് തന്നെ ഉള്ള ഒരു communication ആണ്. അപ്പൊൾ ദൈവത്തിനെ തിരിച്ചറിയാൻ മനുഷ്യന് കഴിവ് തന്ന ദൈവം അവന് ജീവിക്കാൻ അറിയേണ്ട ബാക്കി വിഷയങ്ങളും മറ്റൊരു വഴിയിലൂടെ അറിയിച്ച് തന്നിട്ടുണ്ടാവണം എന്ന് ആണ് നമുക്ക് അനുമാനിക്കാൻ കഴിയുക 

ദൈവം മനുഷ്യൻ ആയിട്ടുള്ള ഈ ഒരു ആശയവിനിമയം, അറബിയിൽ വഹിയ്യ് എന്നും ഇംഗ്ലീഷിൽ revelation എന്നും പറയുന്ന ഈ ഒരു ആശയം ലോകത്തിൻ്റെ എല്ലാ സംസ്കാരങ്ങളിലും കാണാം. യുഗപുരുഷൻമാർ അല്ലെങ്കിൽ പ്രവാചകന്മാർ എന്നത് ചെറിയ വ്യത്യാസങ്ങളോടെ ആണെങ്കിലും നമ്മൾക്ക് പരിചിതമായ ആശയം  ആണ് അല്ലാതെ ഇത് ഒരു ഒറ്റപ്പെട്ട വാദം അല്ല.  

ഇത്രയും ആണ് ദിവ്യസന്ദേശം മനുഷ്യന് ലഭിച്ചിട്ടുണ്ട് എന്ന് സ്ഥാപിക്കാനായി അവതരിപ്പിക്കാൻ ഉള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow