യാദൃശ്ചികത എന്ന അന്ധവിശ്വാസം | The superstition of coincidence
The superstition of coincidence

യാദൃശ്ചികത എന്ന അന്ധവിശ്വാസം | The superstition of coincidence
നമ്മുടെ ഈ പ്രപഞ്ചവും, അതിലുള്ളതെല്ലാം ഏകദേശം 30 സംഖ്യകളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഭൗതിക ശാസ്ത്രജ്ഞന്മാർ ഈ സംഖ്യകളെ ഫിസിക്കൽ കോൺസ്റ്റന്റ് അഥവാ ഭൗതിക സ്ഥിരാങ്കങ്ങൾ എന്ന് വിളിക്കുന്നു.
നിലവിൽ നാം മനസ്സിലാക്കിയിടത്തോളം, ഭൗതിക പ്രപഞ്ചത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളെ നിർണയിക്കുന്ന ഇതിലെ ഓരോ സംഖ്യകൾക്കും സ്ഥായിയായൊരു മൂല്യമുണ്ട്. ഗുരുത്വാകർഷണഫലം (6.673×10^-11 Nm2 kg ^-2), പ്രപഞ്ചത്തിന്റെ വികാസ തോത് (73 km/s) മുതൽ താഴെ തട്ടിലുള്ള സബ് അറ്റോമിക് ലോകത്തിലെ പ്രോട്ടോണിന്റെ പിണ്ഡം (1.6726×10^-27 kg) അല്ലെങ്കിൽ ഇലക്ട്രോമാഗ്നെറ്റിക് ഫലം (1.6022×10^-19 C) തുടങ്ങിയവ ഉദാഹരണങ്ങൾ. ഇതിൽ കൗതുകകരമായ കാര്യമെന്തെന്നാൽ ഇവയിൽ ഓരോ മൂല്യങ്ങളും വളരെ കൃത്യതയാർന്നതും, അവ പരസ്പരം സമതുലിതവുമാണെന്നതാണ്. ഈ സംഖ്യകളിൽ ഏതെങ്കിലുമൊന്ന് ഏറ്റവും ചെറിയ ഒരംശത്തിൽ ഒരല്പം അധികമോ, കുറവോ ആയിരുന്നെങ്കിൽ ആ വ്യത്യാസം അക്ഷരാർത്ഥത്തിൽ ഇത്രത്തോളം സസൂകഷ്മമായിരുന്നെങ്കിൽ പോലും, ഇവിടെയൊരു തരി ജീവൻ പോലും കാണില്ല. എന്തിനേറെ, പ്രപഞ്ചം പോലും കാണില്ല. ഒരുദാഹരണത്തിന് നിലവിലെ ഗുരുത്വാകർഷണ സ്ഥിരാങ്കത്തിന്റെ മൂല്യം ഒരു തലനാരിന്റെ അത്ര പോലും അധികമോ കുറവോ വന്നിരുന്നെങ്കിൽ, ആദ്യകാല പ്രപഞ്ചത്തിലെ നക്ഷത്രങ്ങളിൽ ഒന്നുകിൽ അതികഠിനമായ ചൂടു മൂലമോ, അല്ലെങ്കിൽ അധികഠിനമായ തണുപ്പ് മൂലമോ ജീവന്റെ അടിസ്ഥാനമായൊരു മൂലകം പോലും നിർമ്മിക്കപ്പെടുമായിരുന്നില്ല. ഇലക്ട്രോമാഗ്നെറ്റിക് ബലത്തിന്റെ യഥാർത്ഥ മൂല്യത്തിൽ നിന്ന് ഒരു തലനാരിന്റെ അത്രത്തോളം ശക്തമാവുകയോ, ദുർബലമാവുകയോ ചെയ്തിരുന്നെങ്കിൽ, ആറ്റം കൂടിച്ചേർന്ന് തന്മാത്രകൾ ഉണ്ടാകുമായിരുന്നില്ല. മറിച്ച് പ്രപഞ്ചം മുഴുവൻ സബ് അറ്റോമിക കണങ്ങളുടെ ഭീമമായ മേഘങ്ങളാൽ മൂടപ്പെടുമായിരുന്നു. ഒരു ചെറിയ പ്രോട്ടോണിന്റെ പിണ്ഡത്തിനു പോലും യഥാർത്ഥ മൂല്യത്തിൽ നിന്ന് ഒരല്പം പിണ്ഡം കൂടുതലായിരുന്നെങ്കിൽ, ഒരു തരി ഹൈഡ്രജൻ പോലും നിർമ്മിക്കപ്പെടുമായിരുന്നില്ല. തന്മൂലം ഹൈഡ്രജൻ നക്ഷത്രങ്ങൾ ഉണ്ടാകുമായിരുന്നില്ല. അവയിൽ കാർബണും, ഓക്സിജനും നിർമ്മിക്കപ്പെടുമായിരുന്നില്ല. അതിനാൽ ഇവിടെ ഒരിറ്റ് ജലവും കാണില്ല. ജീവശാസ്ത്രവും ഉണ്ടാകുമായിരുന്നില്ല. അതിനാൽ തന്നെ ഒട്ടുമിക്ക ഭൗതികശാസ്ത്രജ്ഞന്മാരും, (എല്ലാവരുമല്ല) അവർ കണക്കാക്കുന്നത് ഈ പ്രപഞ്ചത്തിന്റെ ഉത്ഭവത്തിൽ തന്നെ ഒരു പ്രത്യേക കാര്യത്തിന് വേണ്ടി അവ പെർഫെക്ടിവ്ലി ട്യൂൺഡ് ആണെന്നാണ്. 'സംഖ്യകളെല്ലാം തന്നെ ഇത്ര സസൂക്ഷ്മവും, ഇത്ര കൃത്യതയുള്ളതുമായി എങ്ങനെ ഉരുത്തിരിഞ്ഞു വന്നു എന്നത് ഞങ്ങൾക്കറിയില്ലാ' യെന്ന് ഭൗതികശാസ്ത്രജ്ഞർ സമ്മതിക്കുന്നൊരു കാര്യമാണ്. എന്നാൽ ഇവയെല്ലാമൊരു ലക്ഷ്യവുമില്ലാതെ, അന്ധമായ യാദൃശ്ചികതയുടെ ഫലമായി ഉണ്ടായി വന്നു, എന്ന് പറയുന്നത് തീർത്തും യുക്തിരഹിതമായ കാര്യമാണെന്ന് അവർ ഒന്നടങ്കം അംഗീകരിക്കുന്നു.
ഡി എൻ എ
ഏകദേശം 200 കോടി വരികളുള്ള ഹാൻഡ് റിട്ടൺ കോഡുകളും, 25,000 ഓളം എൻജിനീയറന്മാരും, കമ്പ്യൂട്ടറുകളുടെ ഒരു മഹാസാമ്രാജ്യവും, ഒപ്പം ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഡാറ്റാ സെന്ററുകളുടെ ഒരു മഹാ ശൃംഖലയും, വേണം ഗൂഗിൾ പ്രവർത്തിക്കാൻ. ഏകദേശം 300 കോടി അക്ഷരങ്ങളാൽ എഴുതപ്പെട്ട, വളരെ കൃത്യതയോടെ നിർദിഷ്ടവുമായ രീതിയിൽ, ക്രമീകരിക്കപ്പെട്ട ജനിതക കോഡുകളാണ് ഓരോ കോശത്തിനകത്തും. ഏകദേശം ഒരു ഗ്രാം ഭാരത്തിന്റെ ദശലക്ഷം ഭാഗങ്ങളിൽ ഒരു ചെറിയ ഭാഗം മാത്രം തൂക്കം വരുന്ന ഡി എൻ എ മുഖേനയാണ് നമ്മുടെ ജൈവിക പ്രവർത്തനങ്ങൾ നിർണയിക്കുന്നത്. ഈ ജനിതക കോഡുകൾ ഗൂഗിളിനെക്കാളും എത്രയോ മികച്ചതും വളരെയധികം സങ്കീർണവുമാണ്. ഇനി പറയുന്നത് നിങ്ങളൊന്ന് സങ്കൽപ്പിച്ചു നോക്കുക. ഗൂഗിളിന്റെ പ്രവർത്തനത്തിന് പിന്നിലുള്ള കോഡുകൾ വളരെ യാദൃശ്ചികമായി, ഒരു ലക്ഷ്യബോധവുമില്ലാതെ, തനിയെ ഉണ്ടായതാണെന്ന് സങ്കൽപ്പിക്കുവാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ?.
What's Your Reaction?






