തെളിവെന്നാലെന്താണ് ?

തെളിവെന്നാലെന്താണ് ?
അറിവ് എന്ന് പറഞ്ഞാൽ ഒരു ക്ലാസ്സിക്കൽ കാഴ്ചപ്പാടിൽ അതിനെ വിവരിക്കാറുള്ളത് . 'ന്യായമുള്ള സത്യമായ നിശ്ചയം' എന്നുള്ളതാണ് അതായത് Justified True Belief ഇതാണ് 'അറിവ്'. അപ്പോൾ തെളിവ് എന്ന് പറഞ്ഞാൽ എന്ത് എന്ന് ചോദിച്ചാൽ ഈ പറഞ്ഞ വിശ്വാസത്തെ അല്ലെങ്കിൽ നിശ്ചയത്തെ സാധൂകരിക്കുന്ന ഒന്ന് എന്നതാണ് അതിന്റെ അർത്ഥം. അപ്പോൾ justified true belief എന്നാണ് അറിവ് ,അതിനെ സാധൂകരിക്കുന്ന ആ justification ആണ് തെളിവ് .
അപ്പോൾ നമ്മൾ അറിവിനെ എങ്ങനെ നേടുന്നു എന്ന് ചോദിക്കുമ്പോൾ അതിനെ നാലായി തരം തിരിക്കാം. ഈ നാല് രീതിയിൽ ആണ് അറിവുകൾ നേടാൻ സാധിക്കുക
1. അവബോധജന്യമായ അറിവുകൾ (Intuitive knowledge):
ഈ രീതിയിൽ ആണ് അറിവുകൾ നേടുന്നത് അപ്പോൾ തെളിവുകളും തീർച്ചയായിട്ടും ഈ രീതിയിൽ തന്നെ ആയിരിക്കും അതിന്റെ തെളിവുകളും വരിക . അപ്പോൾ തെളിവുകളെ നാം എങ്ങനെ വർഗീകരിക്കാം എന്ന് ചോദിച്ചു കഴിഞ്ഞാൽ
ഒന്നാമതായിട്ടുള്ളത് സ്വയം ബോധ്യമായ തെളിവുകൾ (self-evidence) എന്നുള്ളതാണ് ഇത് നേരത്തെ പറഞ്ഞ അവബോധജന്യമായിട്ടുള്ള (Intuitive) അറിവിന്റെ ഒരു രൂപമാണ് .അതായത് സത്യമെന്ന് സ്വയം തന്നെ നമ്മൾ മനസ്സിലാക്കപ്പെടുന്ന പ്രത്യേകിച്ച് ഒരു തെളിവിന്റെ ആവശ്യമില്ലാതെ തന്നെ ഉള്ള കാര്യങ്ങൾ ഉണ്ടാകുമല്ലോ അത്തരം കാര്യങ്ങളെ ആണ് self-evident എന്ന് പറയുന്നത് . ഇവിടെ അറിവിന്റെ സ്രോതസ്സ് ആയിട്ട് വരുന്നത് അവബോധമാണ് . മാത്തമാറ്റിക്സിൽ ഉള്ള axioms ഇതിന്റെ ഒരു ഉദാഹരണമാണ്. അത് പോലെ സയൻസിൽ ഉപയോഗിക്കപ്പെടുന്ന വളരെ ബേസിക് ആയിട്ടുള്ള ചില നിഗമനങ്ങൾ (assumptions) ഉണ്ട് ,അതും ഈ self-evident ആയിട്ടുള്ള കാര്യങ്ങളുടെ ഉദാഹരണമാണ് . അപ്പോൾ വളരെ ബേസിക് ആയിട്ടുള്ള നമ്പറിങ് സിസ്റ്റം , സമയം , ഈ ലോകം യഥാർത്ഥമാണ് (this world is real ) പോലുള്ള ചില കാര്യങ്ങൾ self-evident ആയിട്ട് മനസ്സിലാക്കാതെ നമുക്ക് ഒരു കാര്യത്തെകുറിച്ചും പഠിക്കാൻ കഴിയില്ല . ഏതൊരു പഠന മേഖല എടുത്താലും അത് ഒരു axioms ഇല്ലാതെ അല്ലെങ്കിൽ self-evident ആയിട്ടുള്ള ചില ബേസിക് ആയ ഒന്നോ രണ്ടോ കാര്യങ്ങൾ ഇല്ലാതെ നമുക്ക് പഠനം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല .
2.അനുഭവത്തിലൂടെ നേടുന്ന അറിവുകൾ (Empirical knowledge):
രണ്ടാമത്തെ ഒരു രൂപമാണ് empirical evidence ആണ് അതായത് നമ്മൾ അനുഭവത്തിലൂടെയും പരീക്ഷണ-നിരീക്ഷണങ്ങളിലൂടെയും എത്തിച്ചേരുന്ന അറിവുകൾക്കുള്ള തെളിവുകൾ
3.യുക്തി ഉപയോഗിച്ച് നേടുന്ന അറിവുകൾ (knowledge through reasoning and logic ):
നമ്മുടെ യുക്തി , reasoning ഒക്കെ ഉപയോഗിച്ച് കൊണ്ട് ഒരു കാര്യം തെളിയിക്കുന്ന രീതിയാണിത് . ഇത് തന്നെ പല രീതിയിൽ ഉണ്ട് .അതിൽ പ്രധാനപ്പെട്ട ഒന്ന് deductive reasoning എന്ന് പറയുന്നതാണ് . നമുക്ക് അറിയാവുന്ന യാഥാർഥ്യങ്ങൾ മുന്നിൽ വെച്ച് കൊണ്ട് ഒരു തീർപ്പിലേക്ക് എത്തുക എന്നുള്ളതാണ് . ഏറ്റവും ശക്തമായ രീതിയിൽ തെളിയിക്കപ്പെടുന്നത് ഈ രീതിയിൽ ഉള്ള വാദങ്ങളാണ് എന്നുള്ളതാണ് ദാർശനികർ അതിനെകുറിച്ച് പറയുന്നത് .
ഇനി രണ്ടാമത്തെ രൂപമാണ് ചില നിർണിതമായ നിരീക്ഷണങ്ങളിൽ നിന്ന് നമ്മൾ ഒരു തീർപ്പിലേക്ക് എത്തുന്ന രീതിയാണ്(inductive reasoning). ഇത് ആദ്യം പറഞ്ഞ deductive reasoning ൻറെ അത്ര ശക്തമല്ല എങ്കിലും ഇതാണ് ഏറ്റവും പ്രായോഗികമായിട്ടുമുള്ള തെളിവിന്റെ ഒരു രൂപം .സയൻസിൽ ഒക്കെ സാധാരണ നമ്മൾ ഉപയോഗിക്കുന്നത് ഈ ഒരു യുക്തി ആണ് .
പിന്നെ ഉള്ളത് അപൂർണമായ നിരീക്ഷണങ്ങളിൽ നിന്ന് നമുക്ക് സാധ്യമായിട്ടുള്ള വിവരണം abductive reasoning or best possible explanation , ഈ രീതിയും സയൻസിൽ ചില ഘട്ടങ്ങളിൽ ഉപയോഗിക്കാറുണ്ട്
4. ഒരു അതോറിറ്റിയെ വിശ്വസിച്ചു നേടുന്ന അറിവുകൾ (Knowledge by authority or testimonial knowledge):
ഒരു പ്രമാണ സാക്ഷ്യത്തിന്റെ (Testimonial evidence) അല്ലെങ്കിൽ ഒരു Authority യെ വിശ്വസിച്ച് കൊണ്ട് നമ്മൾ നേടുന്ന അറിവ് (knowledge by authority ) .അതായത് ഒരാളെയോ , ഇൻസ്റ്റിട്യൂഷനെയോ വിശ്വാസത്തിൽ എടുത്ത് നേടുന്ന അറിവുകൾ , അങ്ങനെ അറിവ് നേടാൻ സഹായിക്കുന്ന തെളിവുകൾ ആണ് TESTIMONIAL EVIDENCE .
നമ്മൾ ഒരു Peer reviewed സയൻസ് ഗവേഷണ പ്രബന്ധം റെഫർ ചെയ്യുന്നത് ഒരു testimonial evidence ന് ഉദാഹരണമാണ് . ആ ഗവേഷണം നാം നേരിട്ട് ചെയ്യുക ആണെങ്കിൽ അതിനെ empirical evidence എന്ന് പറയാം എന്നാൽ ഇവിടെ ഒരു വ്യക്തി ചെയ്ത ഗവേഷണത്തെ അവതരിപ്പിക്കുമ്പോൾ അത് testimonial evidence ആണ് .
അത് പോലെ പഠനത്തിന് ശേഷം ഒരു സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന സാക്ഷ്യപത്രം (Certificates) വേറെ ഒരു ഉദാഹരണമാണ് . ഇവിടെ നൽകുന്ന അതോറിറ്റിയുടെ വിശ്വാസ്യത എത്രമാത്രം എന്നുള്ളത് അനുസരിച്ച് ഈ ഒരു അറിവിന്റെ ആധികാരികതയും കൂടി വരും
മുകളിൽ പറഞ്ഞ നാല് രീതിയിൽ ആണ് നമ്മൾ അറിവുകൾ ആർജ്ജിക്കുന്നതും അതിന് സഹായകരമായ വ്യത്യസ്തമായ രീതികളാണ് തെളിവുകൾ ആയി ഏതൊരു പഠനത്തിന് ആണോ അതിന് വേണ്ടി സമർപ്പിക്കപ്പെടുന്നത് . അതാണ് ഇവിടെ വളരെ ചുരുക്കി വിശദീകരിച്ചത് .
ഇനി ഈ നാല് രീതിയും ഒരു ചെറിയ ഉദാഹരണത്തിലൂടെ പറഞ്ഞാൽ ഒരാൾ തീ കത്തുന്ന വിറകിൽ കൈ വെച്ച് വലിക്കുന്നത് ദൂരെ നിന്നും മറ്റൊരാൾ കാണുന്നു അങ്ങനെ അയാൾ സ്വയം ഒരു നിഗമനത്തിൽ (self-evident ) എത്തുന്നു , പൊള്ളിയിട്ടാണ് അദ്ദേഹം കൈ വലിച്ചത് എന്ന് ഇനി അയാൾ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ചോദിച്ചപ്പോൾ അദ്ദേഹം അത് അനുഭവിച്ചു എന്ന് സാക്ഷ്യപ്പെടുത്തി പറയുന്നു (testimonial ), ഇനി അദ്ദേഹം തന്നെ പരീക്ഷിച്ച് സ്വയം കൈ വെച്ച് തന്നെ തെളിയിച്ചാൽ അത് empirical evidence ആയി , ഇനി അയാൾ തീയിലേക്ക് കടലാസോ മറ്റോ ഇട്ടു നോക്കുന്നു അപ്പോൾ കത്തുന്നത് കണ്ടപ്പോൾ അയാൾ തന്റെ യുക്തി (logic) ഉപയോഗിച്ച് മനസ്സിലാക്കുന്നു കൈ വെച്ചാൽ പൊള്ളും എന്നുള്ളത് .
What's Your Reaction?






