ഇസ്‌ലാമാണോ ദൈവസന്ദേശം Part2

Dec 27, 2024 - 23:21
Dec 27, 2024 - 23:26
ഇസ്‌ലാമാണോ ദൈവസന്ദേശം Part2

ഇസ്‌ലാം മുഹമ്മദ് നബിയുടെ സൃഷ്ടിയോ?

ദൈവാസ്തിത്വത്തിന്റെ അനിവാര്യതയും, പ്രവാചകത്വത്തിന്റെ പ്രാമാണികതയും, ഖുർആനിന്റെ ദൈവികതയുമെല്ലാം വർത്തമാനകാല സാഹചര്യങ്ങളിൽ പതിവിലധികം ചർച്ച ചെയ്യപ്പെടുകയും യുക്തിസഹമായും, ശാസ്ത്രീപരമായും മനശാസ്ത്രപരമായും വിശകലനം ചെയ്യപ്പെടുകയും തെളിയിക്കപ്പെടുകയും ചെയ്തതാണ്.

പ്രശസ്ത ജൂയിശ് എഴുത്തുകാരിയും ചിന്തകയും, പ്രഭാഷകയുമായ ലെസ്‌ലി ഹാസ്ലിട്ടൻ പ്രവാചകത്വത്തിന്റെ ആദ്യകാലങ്ങളെ താത്വികമായി അവലോകനം ചെയ്യുകയും  മനശാസ്ത്രപരമായി ഈ വിഷയം വിശകലനം ചെയ്ത് അവതരിപ്പിച്ച അജ്ഞേയവാദിയുമാണ്.

ലെസ്ലി ഹാസ്ലിട്ടൻ പ്രധാനമായും അവതരിപ്പിച്ച മൂന്ന് വാദമുഖങ്ങൾ ഇവയാണ് ;
1. പ്രവാചകത്വത്തിന്റെ ആദ്യ വചനങ്ങൾ അവതരിപ്പിക്കപ്പെട്ട നിമിഷം മുഹമ്മദ്‌ എന്ന വ്യക്തി ഭയചകിതനായിരുന്നു. മനഃശാസ്ത്രത്തിന്റെ കണ്ണടയിലൂടെ നോക്കിയാൽ വളരെ പെട്ടെന്നുള്ള അബൗദ്ധികപരമായ പ്രതിഭാസം മുന്നിൽ കാണുമ്പോഴുള്ള ഒരു മനുഷ്യന്റെ പെരുമാറ്റമായി പ്രവാചകന്റെ പ്രതികരണത്തെ നോക്കിക്കാണാൻ കഴിയും.
2. മനസ്സിനെ ഭയം വന്നു മൂടിപ്പുതയ്ക്കുന്ന സമയത്ത് ഏറെ പ്രിയപ്പെട്ട ഒരാളുടെ സാമീപ്യം മനുഷ്യമനസ്സുകൾ കൊതിക്കും.
ആ സാഹചര്യത്തിൽ, പ്രവാചകൻ തന്റെ പ്രിയപത്നിയായ ഖദീജയുടെ അടുക്കലേക്കാണ് ഓടിയെടുത്തതെന്ന് പ്രവാചകന്റെ വഹിയുമായി ബന്ധപ്പെട്ട ഹദീസുകളിൽ കാണാൻ സാധിക്കും.
കൈകാലുകളിൽ തണുപ്പ് പടർന്നു, ശരീരം മുഴുവൻ വെട്ടിവിയർത്തു, ഭയന്ന് വിറക്കുന്ന സമയത്ത് ഒരു പുതപ്പിനുള്ളിൽ ചുരുണ്ട് കൂടാനാണ് നാമെല്ലാവരും ആഗ്രഹിക്കുക.
3. പ്രവാചകൻ തന്നെയൊന്ന് പുതച്ചു മൂടാൻ തന്റെ ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു.

 അമാനുഷികതകളില്ലാത്ത, അസാധാരണകൾ ഏതുമില്ലാത്ത ഒരു സാധാരണ മനുഷ്യൻ എങ്ങനെയാണ് ഇത്തരം സാഹചര്യങ്ങളിൽ പ്രതികരിക്കുക, അത്തരത്തിൽ തന്നെയാണ് മുഹമ്മദ് നബി(സ്വ)യും പ്രതികരിച്ചത്. ഒരു പച്ചയായ മനുഷ്യന്റെ വികാരങ്ങൾ അതുപോലെ ഈ ഹദീസുകൾ അടയാളപ്പെടുത്തുന്നു എന്നത് ഇവയെല്ലാം എത്രത്തോളം സത്യസന്ധമാണെന്ന് വെളിപ്പെടുത്തുന്നു.

 മുഹമ്മദ്‌ നബി(സ്വ) യുടെ ജീവിതത്തിൽ അദ്ദേഹം അനുഭവിച്ച വേദനകളും യാതനകളും ചെറുതല്ല. ഒരു പുരുഷായുസ്സിന് താങ്ങാവുന്നതിലധികം മനോവേദനകൾ നബി(സ്വ) നേരിട്ടു. അതിലെടുത്തു പറയേണ്ടത് പ്രവാചകന്റെ പ്രിയപ്പെട്ടവരുടെ മരണത്തെക്കുറിച്ചാണ്.
ഖദീജ(റ)യുടെ മരണം, പിതാമഹൻ അബ്ദുൽ മുത്വലിബിന്റെ മരണം, ഏക മകനായ ഇബ്രാഹീമിന്റെ മരണം, അങ്ങനെ ഉറ്റവരുടെ മരണ സന്ദർഭങ്ങളിൽ പടച്ചവൻ പ്രവാചകന് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. പ്രവാചകൻ തന്റെ സ്വാർത്ഥ താല്പര്യങ്ങൾക്കായി കെട്ടിച്ചമച്ചതാണ് ഖുർആനെങ്കിൽ, അറേബ്യൻ ജനതയുടെ അന്ധവിശ്വാസങ്ങളെ തിരുത്തേണ്ട കാര്യം പ്രവാചകനില്ല. പ്രവാചക പുത്രന്റെ മരണ സമയത്ത് സംഭവിച്ച ഗ്രഹണം, പ്രകൃതിയുടെ വിലാപമാണെന്ന് പറഞ്ഞ മക്കക്കാരുടെ വാദത്തെപ്പോലും പ്രവാചകൻ തിരുത്തി. തന്റെ ഇച്ഛകൾക്കും, ആഗ്രഹങ്ങൾക്കും,  ലൗകിക സുഖങ്ങളുടെ നിർവൃതിക്കും വേണ്ടി കൊണ്ടു വന്നതാണ് ഖുർആനെങ്കിൽ പ്രവാചകന് ആ സന്ദർഭത്തിൽ അതിനെ അംഗീകരിച്ചു കൊണ്ട് ഒരു ആയത്ത് സ്വയം പറഞ്ഞാൽ മതി, സാമ്രാജ്യങ്ങൾ പോലുമത് അംഗീകരിക്കുമായിരുന്നു. പക്ഷെ പ്രവാചകൻ അത് അവാസ്തവമാക്കുകയാണ് ചെയ്തത്. അത്തരം അന്ധവിശ്വാസങ്ങളെനിരാകരിക്കുകയാണ് ചെയ്തത്. ഇതിൽ നിന്നെല്ലാം പ്രവാചകന്റെ കേവല സൃഷ്ടിയല്ല ഖുർആൻ എന്ന് വ്യക്തമാണ്.

 പ്രകൃതിയുടെ ഉത്പാദനക്ഷമതയ്ക്ക് അപ്പുറം നിൽക്കുന്ന കാര്യങ്ങളെയാണ് അത്ഭുതമെന്നും അമാനുഷികമെന്നും വിശേഷിപ്പിക്കുന്നത്. ഖുർആനിന്റെ കാര്യത്തിലേക്ക് നോക്കിയാൽ, 1400 വർഷങ്ങൾക്കു മുമ്പ് കേവലമായ ഒരു മനുഷ്യന് കൈകാര്യം ചെയ്യാൻ കഴിയുന്ന കാര്യങ്ങളല്ല ഖുർആനിൽ പറഞ്ഞിരിക്കുന്നതെന്ന് സുവ്യക്തമാണ്. അതു കൊണ്ടാണ് ഖുർആനിനെ അത്ഭുതമെന്ന് വിളിക്കുന്നത്. ധാർമികത, വ്യക്തി നിയമങ്ങൾ സാമൂഹിക നിയമങ്ങൾ, സദാചാരം, ജീവിക്രമങ്ങൾ, ജീവിത ലക്ഷ്യങ്ങൾ മാർഗങ്ങൾ, ഇങ്ങനെ അനവധി നിരവധി വിഷയങ്ങൾ ഖുർആനിൽ പ്രതിപാദിക്കുന്നുണ്ട്.
 വിവേകപരമായും യുക്തിഭദ്രമായും കൈകാര്യം ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് ഖുർആനിൽ പ്രസ്താവിച്ചിരിക്കുന്നതെന്ന് ആധുനിക സമൂഹം പോലും അംഗീകരിച്ചിട്ടുണ്ട്.

 മനുഷ്യനെ ശാസ്ത്രം പഠിപ്പിക്കലല്ല ഖുർആനിന്റെ ലക്ഷ്യവും ധർമ്മവും. പക്ഷേ ശാസ്ത്രീയപരമായ വിജ്ഞാനങ്ങളെക്കുറിച്ചും ഖുർആൻ അഭിസംബോധന ചെയ്യുന്നുണ്ട്. വിവിധ പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ചും, പ്രപഞ്ചത്തെക്കുറിച്ചും, ആകാശങ്ങളെക്കുറിച്ചും,നക്ഷത്രങ്ങളെക്കുറിച്ചും, ഭ്രൂണാവസ്ഥയിലെ പരിണാമ ഘട്ടങ്ങളെക്കുറിച്ചും ഖുർആൻ വിവരിക്കുന്നു. ആ വിവരണത്തിൽ എന്തെങ്കിലും പോരായ്മകൾ കണ്ടു പിടിക്കാൻ കഴിയുമെങ്കിൽ അതു പറഞ്ഞു തരാനും ഖുർആൻ വെല്ലുവിളിക്കുന്നു.

 ഒരിക്കലും ഒരു സാഹിത്യ സ്വഭാവവും പ്രകടിപ്പിച്ചിട്ടില്ലാത്ത, ഒരു സാഹിത്യ കൃതി പോലും രചിച്ചിട്ടില്ലാത്ത, ഒരു കവിത പോലും പറഞ്ഞു കേട്ടിട്ടില്ലാത്ത, ഒരു ശാസ്ത്ര ഗവേഷണവും നടത്തിയിട്ടില്ലാത്ത, ധാർമികതും, തത്വചിന്ത പോലും പറഞ്ഞിട്ടില്ലാത്ത, ഒരു നിയമവ്യവസ്ഥിതിയും ഉണ്ടാക്കിയിട്ടില്ലാത്ത, ഒരു അന്യമത ഗ്രന്ഥ പണ്ഡിതനല്ലാത്ത, ബൈബിളോ തോറയോ ഒന്നും പഠിച്ചിട്ടില്ലാത്ത, ഒരു മനുഷ്യൻ തന്റെ ജീവിതത്തിന്റെ ഏതാണ്ടൊരു മധ്യാഹ്നസമയത്ത് പറയുന്ന ഒരു ആശയത്തിൽ ഇതെല്ലാമുണ്ടാകുന്നു. മേൽ സൂചിപ്പിച്ച വിവിധ മേഖലയിലുള്ള വിഷയങ്ങളെ, അതിന്റെ പൂർണ്ണതയിൽ, യുക്തിഭദ്രമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
 അന്ന് വരെയുള്ള മതഗ്രന്ഥങ്ങൾ, യേശുവിനെ അവതരിപ്പിച്ചത് ദൈവപുത്രനെന്ന നിലയിലാണെങ്കിൽ, യേശു ദൈവദൂതൻ മാത്രമാണെന്ന ആശയം കടന്നുവരുന്നത് ഖുർആനിലൂടെയാണ്. ബൈബിളിൽ ഗവേഷണം നടത്താത്ത ഒരു മനുഷ്യന് എങ്ങനെയാണ് ഇത് പറയാൻ സാധിക്കുക?..

 കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചും സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും വ്യക്തമായി പ്രവചിക്കാൻ ഒരു സാധാരണ മനുഷ്യന് സാധ്യമല്ല. പേർഷ്യയും റോമും തമ്മിൽ നടന്ന യുദ്ധത്തിൽ, പരാജയപ്പെട്ട റോം ഏതാനും വർഷങ്ങൾക്കുള്ളിൽ  പേർഷ്യയെ കീഴടക്കി വിജയിക്കുമെന്ന  പ്രവാചകന്റെ പ്രവചനം കേട്ട നിമിഷം ബഹുദൈവ വിശ്വാസികൾ പുച്ഛിച്ചു തള്ളുകയാണ്. കാരണം അന്നത്തെ രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തെ വച്ചു നോക്കുമ്പോൾ, സത്യമായി പുലരാൻ യാഥാലൊരു വിധ സാധ്യതയുമില്ലാതെയിരുന്ന ഒരു പ്രവചനമായിരുന്നു അത്. ശരിക്കും ഒരു മനുഷ്യന്‍, അയാളുടെ ഇച്ഛയ്ക്കനുസൃതമായി വെറുതെ കെട്ടിച്ചമതാണ് ഖുർആനെങ്കിൽ അങ്ങനെ ഒന്നും പറയാൻ നിൽക്കില്ല. സ്വന്തം അടിവേരറുക്കാൻ പ്രാപ്തമായ, യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ പ്രവചിക്കാൻ സാമാന്യ ബുദ്ധിയുള്ള ഒരു മനുഷ്യനും തയ്യാറാകില്ല. പേർഷ്യ തിരിച്ചടിക്കാൻ സാഹചര്യങ്ങളും സന്ദർഭങ്ങളും ഉണ്ടായെന്നിരിക്കെ, അത്തരത്തിലൊരു ആശ്ചര്യാവഹമായ പ്രവചനം നടത്താൻ മുഹമ്മദ്‌ നബി(സ്വ) സധൈര്യം തയ്യാറായി എന്നത് തന്നെ ഖുർആനിന്റെ അത്യത്ഭുതസ്വഭാവത്തിന് തെളിവാണ്. അതുപോലെ പ്രസ്തുതപ്രവചനം സത്യത കൈവരിച്ചു സാക്ഷാത്കരിക്കപ്പെട്ടു എന്നതും മറ്റൊരു തെളിവാണ്. ഖുർആനിന്റെ പൊതുസ്വഭാവത്തിൽ നിന്നും ഇത്തരത്തിലുള്ള ധാരാളം പ്രവചനങ്ങൾ കാണാൻ സാധിക്കും. വഹിയ്യിന്റെ ആരംഭ ദശകങ്ങളിൽ പ്രവാചകന്റെ സംരക്ഷണത്തിനെക്കുറിച്ച് ഖുർആൻ കൃത്യമായി വിവരിക്കുന്നു. അനവധി നിരവധി വധശ്രമങ്ങൾക്കൊടുവിൽ പ്രവാചകൻ ഇസ്ലാമിനെ പൂർത്തീകരിച്ചു. സൂറത്തുൽ ഹജ്ജിൽ അല്ലാഹു പറയുന്നു ;
"ഭൂമിയില്‍ നാം ആധിപത്യം നല്‍കിയാല്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, സദാചാരം സ്വീകരിക്കാന്‍ കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്നവരത്രെ അവര്‍ (ആ മര്‍ദ്ദിതര്‍). കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിന്നുള്ളതാകുന്നു".

 അങ്ങനെ പിന്നീട് സംഭവിച്ചു. കേവലമൊരു മനുഷ്യന് നിഷ്പ്രയാസം പറയാൻ കഴിയുന്ന കാര്യങ്ങളല്ല ഇവയൊന്നും. പ്രകൃതിയുടെ ഉത്പാദന ക്ഷമതയ്ക്കപ്പുറം നിൽക്കുന്ന കാര്യങ്ങളാണിവ. അതുതന്നെയാണ് ഖുർആനിന്റെ ദൈവികതയ്ക്കുള്ള സുപ്രധാനമായ തെളിവും!. 

 •മുൻ വേദങ്ങളിലെ പ്രവാചക സൂചനകൾ!.
മുഹമ്മദ് നബി(സ്വ) കേവലം ഒരു വിഭാഗത്തിലേക്ക് മാത്രം കടന്നു വന്ന പ്രവാചകനല്ല. ഒരു അറേബ്യൻ പരിഷ്കർത്താവ് എന്ന നിലയ്ക്കുമല്ല ഇസ്‌ലാം മുഹമ്മദ്‌ നബിയെ പരിചയപ്പെടുത്തിയത്. ലോകത്തുള്ള സർവ്വ മനുഷ്യരുടെയും ഹൃദയാന്തരങ്ങളിൽ ആഴ്ന്നിറങ്ങാനുള്ള  ഇസ്‌ലാമിന്റെ ദിവ്യസന്ദേശവെളിച്ചവുമായി കടന്നുവന്ന പ്രവാചകനാണ് മുഹമ്മദ് നബി. അന്നുമുതൽ ഇന്നോളം ഏതൊക്കെ മനുഷ്യസമുദായം ഭൂമിയിൽ കടന്നു പോയിട്ടുണ്ടോ, കടന്നു വരാനുണ്ടോ അവർക്കൊക്കെയും വേണ്ടി നിയോഗിക്കപ്പെട്ട ദൈവദൂതനാണ് മുഹമ്മദ്‌ നബി(സ്വ). 21ആം അദ്ധ്യായത്തിലെ 107ആം വചനം, 34ലാം അദ്ധ്യായത്തിലെ 78ആം വചനം,എന്നിങ്ങനെ ഖുർആനിന്റെ നിരവധി വചനങ്ങളിൽ ഇത് കാണാൻ സാധിക്കും. 

 സർവ്വ മനുഷ്യർക്കും വേണ്ടി കടന്നുവന്ന പ്രവാചകനായതുകൊണ്ട് തന്നെ, എല്ലാ മനുഷ്യമഹാകുലത്തിന് പ്രവാചകനെ ഉൾക്കൊള്ളേണ്ടതായി വരും. മനുഷ്യന്റെ മോക്ഷം സാധ്യമാകണമെങ്കിൽ അവന് അല്ലാഹുവിലും പ്രവാചകനിലുമുള്ള വിശ്വാസമുണ്ടാകണം. പ്രവാചകനെ  അനുസരിക്കുമ്പോഴാണ് അവനൊരു യഥാർത്ഥ സത്യവിശ്വാസിയായിത്തീരുന്നത്.
പ്രവാചകനെ അനുഗമിക്കുമ്പോഴാണ് വിശ്വാസത്തിന്റെ പൂർത്തീകരണം സാധ്യമാകുന്നത്. അങ്ങനെ നോക്കുമ്പോൾ മുഹമ്മദ് നബി(സ്വ) എല്ലാവർക്കും സുസമ്മതനായ ഒരു നബിയായിരിക്കണം. ലോകത്തേക്ക് കടന്നുവന്ന പ്രവാചകന്മാരെല്ലാം, ഒരു അന്തിമ ദൂതനെന്ന നിലയ്ക്ക് പ്രവാചകൻ മുഹമ്മദ് നബിയുടെ ആഗമനത്തേക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്  എന്ന് പൂർവ്വ വേദഗ്രന്ഥങ്ങൾ പരിശോധിക്കുമ്പോൾ കാണാൻ സാധിക്കും. പൂർവ്വ വേദഗ്രന്ഥങ്ങളിൽ പ്രവാചകന്റെ ആഗമനത്തെക്കുറിച്ച് പരാമർശങ്ങൾ ഉണ്ടോ ഇല്ലയോ എന്നതിന് ഖുർആൻ നൽകുന്ന തെളിവ് എന്താണ് എന്നാണ് വിശ്വാസികൾ നോക്കേണ്ടത്. മുൻ വേദഗ്രന്ഥങ്ങളിൽ പ്രവാചകനെക്കുറിച്ച് പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അയാൾക്കും മോക്ഷം  ലഭിക്കണമെങ്കിൽ അയാൾ മുഹമ്മദ് നബിയെ അനുധാവനം ചെയ്യേണ്ടത് അനിവാര്യമായ ഘടകമാണ്. എങ്കിൽ പോലും ഖുർആൻ തന്നെ ഈ പരാമർശങ്ങളിൽ വെളിച്ചം വീശുന്ന ഒരുപാട് സന്ദർഭങ്ങൾ കാണാൻ കഴിയും.

ഖുറആനിലെ ഏഴാം അധ്യായം സൂറത്തുൽ അറാഫിലെ 157 ആമത്തെ വചനത്തിൽ ഇങ്ങനെ പറയുന്നു ;
157  الَّذِينَ يَتَّبِعُونَ الرَّسُولَ النَّبِيَّ الْأُمِّيَّ الَّذِي يَجِدُونَهُ مَكْتُوبًا عِندَهُمْ فِي التَّوْرَاةِ وَالْإِنجِيلِ يَأْمُرُهُم بِالْمَعْرُوفِ وَيَنْهَاهُمْ عَنِ الْمُنكَرِ وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَالْأَغْلَالَ الَّتِي كَانَتْ عَلَيْهِمْ ۚ فَالَّذِينَ آمَنُوا بِهِ وَعَزَّرُوهُ وَنَصَرُوهُ وَاتَّبَعُوا النُّورَ الَّذِي أُنزِلَ مَعَهُ ۙ أُولَٰئِكَ هُمُ الْمُفْلِحُونَ
( അതായത്‌ ) തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക്‌ കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ ( മുഹമ്മദ്‌ നബിയെ ) പിന്‍പറ്റുന്നവര്‍ക്ക്‌ ( ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്‌. ) അവരോട്‌ അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക്‌ അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ്‌ വിജയികള്‍.

 മുഹമ്മദ് നബിയുടെ ആഗമനത്തെക്കുറിച്ച് പൂർവ്വ ഗ്രന്ഥങ്ങളിൽ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഈ വചനം വ്യക്തമാക്കുന്നു. 

ബൈബിൾ പഴയ നിയമത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് തോറ. ഉല്പത്തി, സംഖ്യ, ലേവ്യ ആവർത്തനം പുറപ്പാട് എന്നിങ്ങനെ 5 പുസ്തകങ്ങൾ ചേർന്ന പഞ്ചഗ്രന്ഥമാണ് തോറ. ആവർത്തന പുസ്തകത്തിലെ പതിനെട്ടാം അധ്യായത്തിലെ, പതിനെട്ടാം വചനത്തിൽ കർത്താവ് മോശെ പ്രവാചകനോട് അരുൾ ചെയ്യുന്ന ഒരു സംഭവം കാണാം;
 "കർത്താവ് അരുൾ ചെയ്യുന്നു
 നിന്നെപ്പോലെ ഒരു പ്രവാചകൻഅവരുടെ സഹോദരന്മാരിൽ നിന്ന് അവർക്കായി ഞാൻ നൽകും. എന്റെ വചനങ്ങൾ അയാളുടെ നാവിൽ ഞാൻ ഉദ്ദേശിക്കും.
 ഞാൻ കല്പ്പിക്കുന്നതെല്ലാം അയാൾ അവരോട് സംസാരിക്കും.
 ഈ വാക്യങ്ങൾ മുഹമ്മദ് നബിയെക്കുറിച്ചാണെന്നുള്ളതിന് വളരെ കൃത്യമായ തെളിവുകൾ കാണാൻ കഴിയും. മാത്രമല്ല അതിന്റെ വിശദീകരണത്തിലേക്ക് പ്രവേശിക്കുമ്പോ വളരെ നന്നായി അത് ബോധ്യപ്പെടുകയും ചെയ്യും.

 നിന്നെ പോലൊരു പ്രവാചകനെ അവരുടെ സഹോദരന്മാരിൽ നിന്ന് അവർക്ക് ഞാൻ നൽകും എന്ന് കർത്താവ് പറയുന്നത് മുഹമ്മദ് നബിയെക്കുറിച്ച് തന്നെയാണ്. ഇത് മുഹമ്മദ്‌ നബിയെ സംബന്ധിച്ചുള്ളതല്ലെന്ന് വരുത്തി തീർക്കാൻ വേണ്ടി സാധാരണ ഉന്നയിക്കാറുള്ള മറുവാദം, അവിടെ ഉദ്ദേശിച്ചത് യേശുവിനെയാണെന്നാണ്. പക്ഷേ 'നിന്നെപ്പോലൊരു' പ്രവാചകനെ എന്നാണ് പരാമർശിച്ചത്. യേശുവിന്റെയും മോശെ പ്രവാചകന്റെയും ജീവിത സാഹചര്യങ്ങളും പ്രബോധന ശൈലികളും തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് ഒരു താരതമ്യ പഠനത്തിലൂടെ മനസ്സിലാക്കാം. എന്നാൽ മോശെ പ്രവാചകനെയും മുഹമ്മദ് നബിയേയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഒത്തിരി സാമ്യതകളും സമാനതകളുമുണ്ട് താനും!.

 യേശുവിന്റെ ജനനം അത്ഭുത ജനനമാണ്. പുരുഷ സംസർഗ്ഗമില്ലാതെ ജനിച്ചവനാണ് യേശു. പക്ഷെ മോശ പ്രവാചകൻ പിതാവോട് കൂടി ജനിച്ചയാളാണ്. യേശുക്രിസ്തു വിവാഹിതനായിരുന്നില്ല. എന്നാൽ മോശെ പ്രവാചകനും മുഹമ്മദ് നബിയും വിവാഹിതരാണ്. മോശെ പ്രവാചകൻ സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്തിട്ടുണ്ട്. യേശു പലായനം ചെയ്തിട്ടില്ല എന്നാൽ മുഹമ്മദ് നബി ചെയ്തിട്ടുണ്ട്. ഇങ്ങനെ പല കാര്യങ്ങളും വച്ചു നോക്കുമ്പോൾ മോശെ പ്രവാചകനും മുഹമ്മദ് നബിയും തമ്മിൽ സമാനതകൾ ഏറെയാണ്. നിന്നെ പോലൊരു പ്രവാചകൻ എന്ന പരാമർശം മുഹമ്മദ് നബിയെ സംബന്ധിച്ചു നോക്കുമ്പോൾ തികച്ചും ഔചിത്യമാണ്.

 അവരുടെ സഹോദരങ്ങളിൽ നിന്ന് അവർക്കായി ഞാനുയർത്തും എന്ന വചനത്തിലെ 'അവരുടെ' എന്ന വിശേഷണം ചെന്നെത്തുന്നത് ഇസ്രായേലിര്യലേക്കാണ്. അവരുടെ സഹോദരന്മാർ എന്ന അഭിസംബോധന കൊണ്ടുദ്ദേശിക്കുന്നത് ഇസ്രായേലിന്‍റെ സഹോദരന്മാരെയാണ്. അതായത് അറബികൾ.

ഇബ്രാഹീം നബിയുടെ രണ്ടു മക്കളാണ് ഇസ്മായിൽ നബിയും ഇസ്ഹാഖ് നബിയും. ഇസ്മായിൽ നബിയുടെ സന്താന പരമ്പരയാണ് അറബികൾ. ഇസഹാക്ക് നബിയുടെ മകനാണ് യഅകൂബ് നബി. യഅകൂബ് നബിയുടെ മറ്റൊരു പേരാണ് ഇസ്രായേൽ. അങ്ങനെ നോക്കുമ്പോൾ യാക്കൂബ് നബിയുടെ സന്താന പരമ്പരയാണ് ഇസ്രായേല്ല്യർ. ഇസ്മാഈലും ഇസഹാക്കും സഹോദരങ്ങളാണ്. ഇസ്മായിലിന്റെ സഹോദരങ്ങളാണ് ഇസ്ഹാഖ് നബിയുടെ സന്താന പരമ്പര, അഥവാ ഇസ്രായേലിയർ. ഇസ്രായേല്ല്യരുടെ സഹോദരങ്ങൾ എന്നാൽ അറബികളും!.
മുഹമ്മദ് നബി കടന്നുവന്നത് അറബികളിൽ നിന്നാണ്. "എന്റെ വചനങ്ങൾ അയാളുടെ നാവിൽ ഞാൻ ഉദ്ദേശിക്കും"; മുഹമ്മദ് നബി സംസാരിച്ചത് പൂർണമായും വഹിയ്യിന്റെ അടിസ്ഥാനത്തിലാണ്. അത് ഖുർആനിന്റെ 53 ആം അദ്ധ്യായം മൂന്നും നാലും വചനങ്ങളിൽ പ്രസ്താവിച്ചതുമാണ്. അല്ലാഹുവിന്റെ ഉത്ബോധനത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് നബി (സ്വ) ലോകത്തോട് സംവദിച്ചത്. അതിന്റെ സത്യസാക്ഷ്യമാണ് ഖുർആൻ.

 ബൈബിളിന്റെ പുതിയ നിയമത്തിലും പ്രവാചകൻ മുഹമ്മദ് നബിയുടെ ആഗമനത്തെക്കുറിച്ച് ഒരുപാട് പ്രവചനങ്ങൾ കാണാൻ കഴിയും. യോഹന്നാന്റെ പുസ്തകങ്ങളിലെ 20,21 വചനങ്ങൾ, യോഹന്നാൻ സുവിശേഷം പതിനാറാം അദ്ധ്യായതിൽ വന്ന വചനങ്ങൾ, അവയിൽ ചിലത് മാത്രം. ഈ വചനങ്ങളിലൂടെയെല്ലാം
യേശു തന്റെ പിൻഗാമിയെ പരിചയപ്പെടുത്തിയതായി കാണാം. വച്ച് സംസാരിക്കുമ്പോൾ ആ സൂചനകൾ എത്തിച്ചേരുന്നത് മുഹമ്മദ്‌ നബിയിലാണ്. സൂറത്ത് സ്വഫിലെ ആറാം വചനത്തിൽ ഈസ (അ) ഇസ്രായെല്ല്യരോട് പറഞ്ഞവ ഖുർആൻ പരിചയപ്പെടുത്തുന്നു;
 "ഇസ്രായേല്ല്യരേ, നിങ്ങളിലേക്ക് കടന്നുവന്ന ഒരു പ്രവാചകനാണ് ഞാൻ. എങ്ങനെയുള്ള പ്രവാചകൻ?. എനിക്ക് മുമ്പ് കടന്നുവന്ന മോശെ പ്രവാചകനെ സത്യപ്പെടുത്തുന്ന പ്രവാചകനായിക്കൊണ്ടും, എനിക്ക് ശേഷം കടന്നു വരാനുള്ള അഹമ്മദ് എന്ന പേരുള്ള ഒരു പ്രവാചകനെ, ഒരു പിൻഗാമിയെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് കടന്നുവന്ന ഒരു പ്രവാചകൻ."

 ചരിത്രം പരിശോധിച്ചാൽ ഇതുമായി ബന്ധപ്പെട്ട ഒരുപാട് സംഭവങ്ങൾ കാണാൻ സാധിക്കും.
 മക്കയിൽ അന്നുണ്ടായിരുന്ന പല ജൂതന്മാരും, ക്രൈസ്തവരും, പല വേദപണ്ഡിതന്മാരും മുഹമ്മദ് നബിയുടെ ആഗമനത്തെ പ്രതീക്ഷിച്ചിരുന്നവരായിരുന്നു. ഒരു പ്രവാചകൻ വരാനുണ്ടെന്ന കാര്യത്തിൽ അവർക്ക് ഉറപ്പുണ്ടായിരുന്നു. അവരുടെ വേദഗ്രന്ഥങ്ങളിൽ അത്തരത്തിലുള്ള പരാമർശങ്ങൾ വന്നതുകൊണ്ടാകാം ഹൃദയത്തിൽ ആ വിശ്വാസം അത്രമേൽ രൂഢമൂലമാകാൻ കാരണം. ഏറ്റവും നല്ലൊരു ഉദാഹരണം ചരിത്രത്തിന്റെ താളുകളിൽ നിന്ന് തന്നെ കണ്ടെടുക്കാം.

ഹിറാ ഗുഹയിൽ ധ്യാനനിരതനായ മുഹമ്മദിന്റെയടുക്കൽ ജിബ്‌രീൽ എന്ന മാലാഖ ഇസ്ലാമിന്റെ ദിവ്യസന്ദേശവുമായി പ്രത്യക്ഷപ്പെട്ട നിമിഷം അദ്ദേഹം പരിഭ്രാന്തനായി. ഭയന്ന് വിറച്ച് ഭാര്യയ്ക്കടുക്കലേക്ക് പാഞ്ഞു വന്ന മുഹമ്മദിനെ പ്രിയപത്നി ഖദീജ(റ) കൊണ്ടു ചെല്ലുന്നത് അമ്മാവനായ വറഖത്ത് ഇബ്നു നൗഫലിന്റെ വസതിയിലേക്കാണ്. മുൻ വേദങ്ങളിൽ തീവ്ര പരിജ്ഞാനമുള്ള വളരെ പ്രായം ചെന്നൊരു വയോ വൃദ്ധനായിരുന്നു അദ്ദേഹം. മുഹമ്മദ് നബി തന്റെ അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ സംശയലേശമന്യേ വറഖത്ത് നൽകിയ മറുപടി ഇങ്ങനെയാണ് ;
"മുഹമ്മദ്‌, താങ്കളൊരു പ്രവാചകനാകാൻ പോവുകയാണ്. പ്രവാചകന്മാർ ഏതൊരു ദൗത്യവുമായിട്ടാണോ കടന്നുവന്നത്, അതേ ദൗത്യവുമായിട്ടാണ് താങ്കളും വന്നത്. സ്വന്തം സമുദായത്തിൽ നിന്നു തന്നെ താങ്കൾക്ക് ബഹിഷ്കരണങ്ങളും തിരസ്കാരങ്ങളും നേരിടേണ്ടി വരും. അന്ന്, ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ, എനിക്ക് ആരോഗ്യമുണ്ടെങ്കിൽ, താങ്കളെ ഞാൻ സംരക്ഷിക്കും!".

 വറഖത്ത് ഇബ്നു നൗഫൽ എത്തിച്ചേർന്ന നിഗമനം, തന്റെ മുന്നിലിരിക്കുന്ന മനുഷ്യനാണ് മുൻ വേദങ്ങളിൽ പരാമർശിച്ച ആ വരാനിരിക്കുന്ന പ്രവാചകൻ. അദ്ദേഹം വന്നിരിക്കുന്നു. അത് ഖദീജയുടെ ഭർത്താവായ മുഹമ്മദാണ്.

 ചരിത്രത്തിൽ നിന്ന് തന്നെ മറ്റു സംഭവങ്ങളും ഇതിനോടനുബന്ധിച്ച് വന്നതായി കാണം. മാതാപിതാക്കൾ മരണപ്പെട്ട മുഹമ്മദിന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കുന്നത് അബ്ദുൽ മുത്വലിബും അബൂത്വാലിബും ഒക്കെയാണ്. 12 വയസുള്ള മുഹമ്മദ്‌ പിതൃവ്യൻ അബൂത്വാലിബിന്റെ കൂടെ ഒരു യാത്ര പോകുന്ന സമയത്ത് ബഖീറ എന്നൊരു ക്രിസ്തീയ പുരോഹിതനെ കണ്ടുമുട്ടുന്നു.

കുഞ്ഞുമുഹമ്മദിൽ സംഭവിക്കുന്ന ചില അത്ഭുതങ്ങളും അസ്വഭാവികമായ ചില പെരുമാറ്റങ്ങളും കണ്ടിട്ട് ബഖീറ എന്ന പുരോഹിതൻ വരാനിരിക്കുന്ന പ്രവാചകൻ ഇതു തന്നെയാണെന്ന അനുമാനത്തിലെത്തി ചേർന്നു. ചരിത്രത്തിൽ നിന്നും ഇനിയും ഒരുപാട് തെളിവുകൾ ഇതു സംബന്ധിച്ച് ദർശിക്കാം.

ഭാരതീയ സംസ്കാരത്തിലെ വേദഗ്രന്ഥങ്ങളെക്കുറിച്ച് ഖുർആൻ വ്യക്തമായി  പറഞ്ഞിട്ടില്ല. തൗറാത്തിനെയും ഇഞ്ചിലിനെയും പറഞ്ഞപോലെ ഭാരതീയ സംസ്കാരത്തിലെ വേദസംഹിതകളെക്കുറിച്ച് ഖുർആൻ പരാമർശിച്ചിട്ടില്ല. എങ്കിലും അവിടെയും ചില ചർച്ചകൾക്ക് വെളിച്ചം വീശുന്ന സന്ദർഭങ്ങളുണ്ട്. സാമവേദത്തിലെ... (29.05) അഥർവ്വ വേദത്തിലെ...
 ഭവിഷ്യപുരാണത്തിലെ..
 കൽക്കിയുമായി ബന്ധപ്പെട്ട് വന്ന ചർച്ചകൾ,
 ഇതെല്ലാം വിരൽചൂണ്ടുന്നത് മുഹമ്മദ് നബിയിലേക്കാണ് എന്നു തീർത്ത പറയുന്നത് മുസ്ലീങ്ങളല്ല. ഈ പുരാണ ശ്ലോകങ്ങളെല്ലാം പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചാണ് പറയുന്നതെന്ന്  അഭിപ്രായപ്പെട്ട ഹൈന്ദവ പണ്ഡിതന്മാരുണ്ട്. പഞ്ചാബിലെ ഹൌറ സർവകലാശാലയിലെ സംസ്കൃത വിഭാഗത്തിന്റെ തലവൻ ഡോ. വേദപ്രകാശ് ശുഭാദ്ധ്യായ. അദ്ദേഹവും മട്ടു 8 ഭാഷാപണ്ഡിതരും ചേർന്നു എഴുതിയ പുസ്തകമാണ് 'മുഹമ്മദ്‌ ഇൻ വേദാസ് ആൻഡ് പുരാണാസ്'.

 ദൈവത്തിന് മാത്രമാണ് ഭാവിയെക്കുറിച്ചും ഭൂതത്തെക്കുറിച്ചും വർത്തമാനത്തെക്കുറിച്ചും സമ്പൂർണ്ണമായ അറിവുള്ളത്. അല്ലാഹു അവന്റെ പരിപൂർണ്ണമായ അറിവിൽ നിന്നു പ്രവാചകന്മാർക്ക് പകർന്നു നൽകിയ ചില കാര്യങ്ങൾ മാത്രമാണ് പ്രവാചകന്മാർക്ക് ഭാവിയെക്കുറിച്ച് അറിയാവുന്നത്. ഇസ്ലാമിലെ പ്രവചനങ്ങളെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട വസ്തുതയാണിത്.
ഖുറാനിലെ 30ആം അദ്ധ്യായം സൂറത്തുറൂമിലെ രണ്ടു മുതൽ നാലു വരെയുള്ള വചനങ്ങൾ പ്രവചനങ്ങളിൽ വച്ചേറേ സുപ്രധാനമാണ്. റോമൻ സാമ്രാജ്യത്തെക്കുറിച്ചാണ് ഈ അധ്യായം വിശദീകരിക്കുന്നത്.

غُلِبَتِ ٱلرُّومُ
റോമാ സാമ്രാജ്യം ഈ അടുത്ത് പരാജയപ്പെട്ടിരിക്കുന്നു. തഫ്സീറു ഇബ്നു കസീറിൽ ഇമാം അഹ്മദ് ഇബ്നു ഹമ്പൽ , ഇബ്നു അബ്ബാസ് എന്ന പ്രവാചക ശിഷ്യനിൽ നിന്നു നിവേദനം ചെയ്യുന്ന ഹദീസ് കാണാം. റോമക്കാർ പരാജയപ്പെട്ടത് പോർഷ്യക്കാരോടാണ്. ഇന്നത്തെ ജോർദാൻ, സിറിയ,  ഇസ്രായേലിന്റെ കുറച്ചു ഭാഗങ്ങൾ എന്നിങ്ങനെ ഇന്നത്തെ ആധുനിക രാഷ്ട്രങ്ങളുൾപ്പെടുന്ന ഒരു വലിയ പ്രവിശ്യയാണ് ശ്യാം(levant). അന്ന് ശ്യാം ബൈസന്റൈൻ അഥവാ കിഴക്കൻ റോമൻ സാമ്രാജ്യത്തിന്റെ അധീനതയിലുള്ള ഒരു പ്രദേശമായിരുന്നു. പക്ഷേ അത് സാബൂർ ചക്രവർത്തിയുടെ നേതൃത്വത്തിൽ പേർഷ്യക്കാർ കീഴടക്കി.

ഈ പരാജയം, അന്ന് നടന്നൊരു സംഭവമാണ്. പക്ഷെ റോമക്കാർ തിരിച്ച് പേർഷ്യക്കാരെ പരാജയപ്പെടുത്തും എന്നതാണ് പ്രവചനംമായിരുന്നു. ഈ പ്രവചനം വളരെ കൃത്യമാണ്. കാരണം അവിടെ ഉപയോഗിച്ച പദം بِضْعِ سِنِينَ ۗ എന്നതാണ്. മൂന്നു മുതൽ 9 വരെയുള്ള കൊല്ലങ്ങൾക്കാണ് بِضْعِ سِنِينَ ۗഎന്ന് പറയുന്നത്. ഇതിനെ സംബന്ധിച്ച് പ്രവാചകശിഷ്യന്മാർ പന്തയം വരെ വച്ചിരുന്നു. ഇബ്നു കസീറിന്റെ തഫ്സീറിൽ ഇബ്നു അബ്ബാസ്(റ) അത് നിവേദനം ചെയ്തതുമാണ്. ബൈസന്റൈൻ എംപയറിനോട്  (ക്രിസ്ത്യാനികളോട്) ആയിരുന്നു മുസ്ലീങ്ങൾക്ക് അനുഭാവം. പക്ഷേ ബഹുദൈവ വിശ്വാസികൾക്ക് (പേഗൻസ്) പേർഷ്യക്കാരോടായിരുന്നു താല്പര്യം. അതിനു കാരണം ഖുർആനിൽ അഹ്ലുൽ കിതാബിനെ അഥവാ വേദക്കാരെക്കുറിച്ച് പരാമർശിച്ചതു കൊണ്ടാണ്. വേദക്കാരായതു കൊണ്ട് ക്രിസ്ത്യാനികളോടും യഹൂദരോടുമാണ്  നമുക്ക് കൂടുതൽ അനുഭാവം. പക്ഷേ ബഹദൈവ വിശ്വാസികളായതുകൊണ്ട് തന്നെ ബഹുദൈവ വിശ്വാസികൾക്ക് കൂടുതൽ താല്പര്യം പേർഷ്യക്കാരോടാണ്. ഇവിടെ രണ്ടു ചേരികളായി അറബികൾ തിരിയുകയാണ്. ഒരു ചേരി പേർഷ്യൻ അനുകൂലികളും, മറ്റൊരു ചേരി റോമിന്റെ അഭ്യുദയകാംക്ഷികളും. റോമക്കാരെ അനുകൂലിക്കുന്നവർ ഖുർആനിൽ പരാമർശിച്ചത് പോലെ മുസ്ലിങ്ങളാണ്. പ്രവാചകന്റെ ഏറ്റവും അടുത്ത ശിഷ്യനും, സ്നേഹിതനും, ഭാര്യാപിതാവും, ഇസ്ലാമിന്റെ ആദ്യത്തെ ഖലീഫയുമായ അബൂബക്കർ(റ) ബഹുദൈവ വിശ്വാസികളോട് ഖുർആനിന്റെ പ്രവചനം പോലെ റോമക്കാർ വിജയിക്കുമെന്ന് പന്തയം വച്ചു. ഈ പ്രവചനം സത്യമാവില്ലെന്ന് ഉറപ്പിച്ച് ബഹുദൈവ വിശ്വാസികളാണ് മുസ്ലീങ്ങളെ പന്തയത്തിന് ക്ഷണിച്ചത്. കാരണം അന്നത്തെ രാഷ്ട്രീയ- സാമൂഹിക സാഹചര്യം വച്ച് റോമക്കാർക്ക് ഒരിക്കലും വിജയിക്കാൻ കഴിയില്ലായെന്നു ബഹുദൈവ വിശ്വാസികൾക്ക് ഉറപ്പിച്ചിരുന്നു.  കിഴക്കൻ റോമൻ സാമ്രാജ്യത്തിലന്ന് ആഭ്യന്തരകലാപങ്ങൾ അനവധിയായിരുന്നു. പേർഷ്യക്കാർക്ക് അനായാസം ഇടപെടാൻ കഴിയുന്ന ശിഥിലമായ ഭരണമായിരുന്നു അന്ന് കിഴക്കൻ റോമൻ സാമ്രാജ്യം കാഴ്ചവെച്ചത്. ഖുർആനിൽ പറഞ്ഞത് മൂന്നു മുതൽ ഒൻപതു വരെയുള്ള കാലയളവാണ്. എന്നാൽ അബൂബക്കർ(റ) പന്തയം വെച്ചത് അഞ്ചു കൊല്ലങ്ങൾക്കുള്ളിൽ ഈ പ്രവചനം സംഭവിക്കുമെന്നായിരുന്നു. അങ്ങനെ അഞ്ചുകൊല്ലം കഴിഞ്ഞ ശേഷവും റോമക്കാർ പേർഷ്യക്കാരെ കീഴടക്കിയിരുന്നില്ല. ആ അവസരത്തിൽ അബൂബക്കർ(റ) എന്തുകൊണ്ട് താൻ പന്തയത്തിൽ പരാജയപ്പെട്ടു എന്നതിന് പ്രവാചകനോട് കാരണം തേടി. മൂന്നു മുതൽ ഒമ്പതു വരെയുള്ള കാലാവധിയാണ് ഖുർആൻ പറഞ്ഞത്.  ഒമ്പതെന്ന് കൂട്ടി പറഞ്ഞു നോക്കുക എന്നു പ്രവാചകൻ സ്നേഹിതന് മറുപടി നൽകി. അങ്ങനെ അബൂബക്കർ(റ) ഒമ്പതു കൊല്ലക്കാലമെന്ന് കൂട്ടിപ്പറയുകയും ആ പന്തയത്തിൽ വിജയിക്കുകയും ചെയ്തു.

ആ ചരിത്രപശ്ചാത്തലം വളരെ ചുരുങ്ങിയ നിലയിൽ വിശദീകരിക്കാം. എ.ഡി 615ലാണ് ശ്യാമിനെ പേർഷ്യക്കാർ കീഴടക്കുന്നത്. ഇതു മാത്രമായിരുന്നു സൂറത്തുറൂം അവതരിക്കപ്പെട്ടപ്പോൾ നടന്ന സംഭവം. പ്രവചനം ഇതല്ല. തിരിച്ച് റോമക്കാർ പേർഷ്യക്കാരെ പരാജയപ്പെടുത്തുമെന്നതായിരുന്നു പ്രവചനം. പ്രവാചകന്റെ പ്രവചനത്തിന് ഏഴു കൊല്ലങ്ങൾക്കു ശേഷം ആദ്യമായി, എ.ഡി 622ൽ ഇരു സഖ്യങ്ങളും തമ്മിൽ ചെറുതായിട്ടൊരു ഏറ്റുമുട്ടലുണ്ടാകുന്നു. ഇതായിരുന്നു ആ പ്രവചനത്തിന് ശേഷമുള്ള ആദ്യത്തെ അക്രമണം. അന്നത്തെ കൊക്കടോസിയ അതായത് ആധുനിക തുർക്കിയിലാണ് ഈ ഏറ്റുമുട്ടൽ നടക്കുന്നത്. യഥാർത്ഥത്തിൽ പേർഷ്യക്കാരാണ് ഈ ഏറ്റുമുട്ടൽ ആസൂത്രണം ചെയ്തത്. റോമക്കാരറിയാതെ ചെറിയൊരു യുദ്ധത്തിന് തുടക്കം കുറിക്കുകയായിരുന്നു പേർഷ്യക്കാരുടെ ലക്ഷ്യം. പക്ഷേ ഈ വിവരം റോമിന്റെ അന്നത്തെ ചക്രവർത്തിയായിരുന്ന ഹെറാക്ലിയസ് അറിയുകയും അങ്ങനെ അവർ പേർഷ്യക്കാരെ അവരുടെ കെണിയിലേക്ക് കൊണ്ടുവരികയുമാണ് ചെയ്തത്. ഒടുവിൽ എ.ഡി 622ൽ പ്രവാചകപ്രവചനത്തിന് ഏഴു വർഷങ്ങൾക്ക് ശേഷം റോമക്കാർ പേർഷ്യക്കാരെ കീഴടക്കി. അവിടെ നിന്നു റോമാക്കാരുടെ ജൈത്രയാത്ര ആരംഭിക്കുകയായിരുന്നു. 624ൽ അവർ ജെറുസലേം കീഴടക്കി. ശ്യാമിന്റെ പരിധിയിലുൾപ്പെട്ടിരുന്ന പ്രദേശമായിരുന്നു ജെറുസലേം. റോമക്കാരെ സംബന്ധിച്ചിടത്തോളം ജെറുസലേം അവരുടെ പുണ്യപുരാതന ഭൂമിയായിരുന്നു. കൃത്യം ഒമ്പതു വർഷങ്ങൾക്ക് ശേഷം അവരതു തിരികെ നേടിയെടുത്തു. ജെറുസലേം തിരിച്ചുപിടിച്ചെന്നു മാത്രമല്ല പകരമായി 'തഖ്‌ത്തി സുലൈമാൻ' എന്ന പേർഷ്യക്കാരുടെ അഗ്നി ആരാധന കേന്ദ്രമായ ക്ഷേത്രം റോമക്കാർ നശിപ്പിക്കുക കൂടി ചെയ്തു. ഇതെല്ലാം വളരെ കൃത്യമായി സൂചിപ്പിക്കുന്നത് റോമാക്കാർ വിജയിച്ചു എന്നതാണ്. കൃത്യം ഒമ്പതു വർഷങ്ങൾക്ക് ശേഷം 624ൽ റോമക്കാർ പേർഷ്യക്കാരെ കീഴടക്കി അവരുടെ രാജവാഴ്ച പ്രൗഡോജ്വലമായി മുന്നേറി. ഖുർആൻ പറഞ്ഞ ആ പ്രവചനം വളരെ കൃത്യമായിരുന്നു. പ്രവാചകന് അതെങ്ങനെ പ്രവചിക്കാൻ കഴിഞ്ഞു? അന്നത്തെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ചരിത്രകാരൻ എട്വർഡ് ഗിബ്ബൺ തന്റെ ' The History of Decline and Fall of the Roman Empire' എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു;
"ഇതിനേക്കാൾ വിദൂരമായ ഒരു പ്രവചനം വരാനില്ല. കാരണം അന്നത്തെ റോമൻ സാമ്രാജ്യത്തെ വച്ചു നോക്കുമ്പോൾ ഒരു പുനർജീവനത്തിനുള്ള സാധ്യത തീരെയില്ല. അത്തരമൊരു സന്ദർഭത്തിലാണ് പ്രവാചകൻ ഈ പ്രവചനം നടത്തുന്നത്. അന്നത്തെ അറബികളെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അവരുടെ അനുമാങ്ങളെ തകർത്തെറിയുകയാണ് ഖുർആൻ ചെയ്തത്. അതുപോലെ ആ പ്രവചനം പൂർത്തീകരിക്കപ്പെടുകയാണുണ്ടായത്.

 അറേബ്യ എന്ന ഉപദ്വീപ് രണ്ട് ശക്തമായ സാമ്രാജ്യങ്ങളുടെ നടുവിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. പേർഷ്യനും റോമനും!. റോമിന്റെയും പേർഷ്യയുടെയും അധഃപതനങ്ങളെക്കുറിച്ച് പ്രവാചകൻ(സ്വ) സൂചിപ്പിക്കുന്നുണ്ട്. അറബികൾ അതിനെ കീഴടക്കുമെന്നു കൂടിയാണ് പ്രവാചകൻ പ്രവചിക്കുന്നത്. ഫത്ഹുൽ ബാരിയിലെ 83554 ആമത്തെ ഹദീസിന്റെ ആശയസംഗ്രഹം ഇങ്ങനെയാണ്;
 ശ്യാമിന്റെ താക്കോലുകൾ എനിക്ക് ലഭിക്കപ്പെട്ടു. പേർഷ്യയിലെ മദാഇൻ എന്ന സ്ഥലത്തെ വെള്ളക്കൊട്ടാരങ്ങൾ എനിക്ക് കാണിക്കപ്പെട്ടു. അതും തന്റെ ശിഷ്യന്മാർ കീഴടക്കുമെന്ന് പ്രവാചകൻ പ്രവചിക്കുന്നു. യമനിന്റെ സൻആയിലെ കവാടങ്ങൾ എനിക്ക് കാണിക്കപ്പെട്ടു എന്ന് പ്രവാചകൻ(സ്വ) പറയുന്നു.
 ഇവിടെ മൂന്നു കാര്യങ്ങളാണ് പറയുന്നത്. ശ്യാമിന്റെ, പേർഷ്യയുടെ, യമനിന്റെ താക്കോലുകൾ!.
ശ്യാമും യമനും ബൈസന്റൈൻ സാമ്രാജ്യത്തിന്റെ പ്രദേശങ്ങളാണ്. അത്രത്തോളം ആയുധബലമില്ലാത്ത, സംഘബലമില്ലാത്ത അറബികൾക്ക് മുന്നിൽ ഈ രണ്ട് സാമ്രാജ്യങ്ങളും കീഴ്പ്പെടുമെന്ന് റസൂൽ പ്രവചിക്കുകയാണ്. മറ്റൊരു കാര്യം കൂടി പ്രവാചകൻ പറയുന്നുണ്ട്. പേർഷ്യ അന്ന്  ഭരിച്ചിരുന്നത് കിസ്രാചക്രവർത്തിയാ യിരുന്നു. കിസ്രബ്നു കുറുമൂസിന്റെ നിധികൾ മുസ്ലീങ്ങൾ നേടിയെടുക്കുമെന്നും പ്രവാചകൻ(സ്വ) പ്രസ്താവിച്ചിരുന്നു.
(സ്വഹീഹുൽ ബുഖാരി 3595).

 പ്രവാചകന്റെ മരണത്തിന് പത്തു വർഷങ്ങൾക്കുള്ളിൽ തന്നെ, പ്രവാചകന്റെ ശിഷ്യന്മാരായ അറബികൾ ഇരുസാമ്രാജ്യങ്ങളെയും ഒന്നിച്ച് നേരിടുകയാണുണ്ടായത്. രണ്ടിലും അവർ വിജയം വരിച്ചു. 20,000 ത്തിൽ അധികം മുസ്ലീങ്ങളും ഒരു ലക്ഷത്തിലധികം വരുന്ന ശത്രു സൈന്യവും തമ്മിൽ അരങ്ങേറിയ യുദ്ധത്തിൽ മുസ്ലിങ്ങളാണ് വിജയിച്ചതെന്ന് നമുക്കേവർക്കും അറിയാം. ഇതെല്ലാം വളരെ കൃത്യമായി പ്രവാചകൻ പ്രവചിക്കാൻ കഴിഞ്ഞു?.

 ചരിത്രകാരൻ(...) ഇപ്രകാരം പറയുന്നു ;
"ആധുനിക സാഹചര്യത്തിൽ ഇത്തരത്തിലൊരു പ്രവചനം നടത്തിയാൽ എസ്കിമോസ് അമേരിക്കയെയും റഷ്യയേയും കീഴടക്കി വിജയിക്കുമെന്ന് പറയുന്നതുപോലെയാണ്". അത്രത്തോളം വിദൂര സാധ്യതയുള്ള
ഒരു കാര്യം പ്രവചിക്കാൻ പ്രവാചകൻ ധൈര്യം കാണിച്ചു. അത് അദ്ദേഹത്തിന്റെ സത്യസന്ധതയ്ക്കുള്ള ഉദാഹരണമാണ്. അമുസ്ലീങ്ങളായ വ്യക്തികൾ ഈ പ്രവചനത്തിന്റെ പേരിൽ പ്രവാചകനെ കളിയാക്കിയിരുന്നു.

 ഇനി മറ്റൊരു പ്രവചനം അറേബ്യൻ ഉപദ്വീപ് പച്ചപ്പിലേക്ക് തിരിച്ചുവരുമെന്ന പ്രവാചകന്റെ വചനമാണ്. പുൽമേടുകളും മലമുകളുമടങ്ങുന്ന പച്ചപ്പിലേക്ക് അറേബ്യ തിരിച്ചുവരുമെന്ന പ്രവചനം.
 (സ്വഹീഹ് മുസ്ലിം 157സി)
 തിരിച്ചുവരും എന്ന് പറഞ്ഞതിനർത്ഥം മുമ്പ് അങ്ങനെ ഒരു പച്ചപ്പുണ്ടായിരുന്നു എന്നതാണ്. പ്രകൃതിയെക്കുറിച്ചും, ശാസ്ത്രത്തെക്കുറിച്ചും, ചരിത്രത്തെക്കുറിച്ചുമൊക്കെ വളരെ വിശദമായി പഠനം നടത്തുന്നൊരു മാഗസിനാണ് സ്മിത്ത് സോണിയൻ മാഗസിൻ. സ്മിത്ത് സോണിയൻ മാഗസിനിൽ ശാസ്ത്ര ലേഖനങ്ങളെഴുതുന്ന ലേഖകൻ ജെയ്‌സൺ ഡാരി... എന്ന തലക്കെട്ടിൽ ഒരു ലേഖനം രചിച്ചിട്ടുണ്ട്.

അറേബ്യയുടെ ഒരു ഇമേജറി വച്ചു നോക്കുകയാണെന്നെങ്കിൽ ഒരുകാലത്ത് അറേബ്യയിൽ പതിനായിരത്തിലധികം തടാകങ്ങളുണ്ടായിരുന്നു എന്ന് മനസിലാക്കാം. ജലസേവനം ഇന്ന് ഒരുപാട് വികസിച്ചു. അറേബ്യൻ ഉപദ്വീപിൽ കൃഷിയുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ അരങ്ങേറുന്നുണ്ട്.ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടം സ്ഥിതിചെയ്യുന്നത് അറേബ്യൻ ഉപദ്വീപിലാണ്. ദുബായിലെ മിറക്കിൾ ഗാർഡൻ!.
സത്യമായി പുലർന്ന സാധ്യത തീരെ കുറഞ്ഞ പ്രവചനങ്ങൾ..
ശരാശരി ഒരു വർഷം 10 മുതൽ 17 വരെ സെന്റീമീറ്റർ മഴ ലഭിക്കുന്ന മരുഭൂമിയിലെ ഒരു സാമൂഹ്യ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് പ്രവാചകൻ ഇക്കാര്യങ്ങളൊക്കെയും പ്രവചിക്കുന്നത്. സെൻട്രൽ ഫ്യൂഗൽ  ഇറിഗേഷൻ പോലെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുക്കൊണ്ട് വളരെ ഫലപ്രദമായ നിലയിൽ ഇന്നവിടെ കൃഷി ചെയ്യുന്നുണ്ട്. ഈ പ്രവചനങ്ങൾ ഒക്കെയും പറയുന്ന സമയത്ത് എതിരാളികൾ പ്രവാചകനെ ധാരാളമായി പരിഹസിച്ചിരുന്നു. പക്ഷെ നബി(സ്വ) അതിനെയൊന്നും വക വച്ചിരുന്നില്ല. കാരണം അന്നത്തെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക അന്തരീക്ഷത്തിന് വിരുദ്ധമായിട്ടുള്ള പ്രവചനങ്ങൾ പ്രവാചകൻ സധൈര്യം നടത്തിയത് അന്തിമ വിജയം തനിക്ക് തന്നെയാണെന്നുള്ള ഉറപ്പിന്മേൽ തന്നെയായിരുന്നു. പടച്ചവന്റെ ദിവ്യ ബോധനങ്ങൾ മനുഷ്യരാശിക്ക് മുന്നിൽ പകർത്തിയതും പടർത്തിയതും കാലത്രയത്തിന്റെ നീണ്ട വീഥികളിൽ വിജയം വരിക്കുന്നവർ പടച്ചവന്റെ പോരാളികളാണെന്ന് വിശ്വാസ ബോധ്യം പ്രവാചകനുണ്ടായിരുന്നതു കൊണ്ട് തന്നെയാണ്. ഊഹത്തിനു പോലുമിടം കൊടുക്കാതിരുന്ന കാര്യങ്ങൾ ഭാവിയിൽ സംഭവിക്കുമെന്ന് പറഞ്ഞതും സർവ്വസ്രഷ്ടാവിന്റെ ഉത്തരവിന്മേൽ തന്നെയാണ്. 23 കൊല്ലക്കാലം കൊണ്ട് പ്രവാചകൻ പൂർത്തീകരിച്ച സുതാര്യ ദർശനം അജയ്യമായി ലോകാവസാനം വരെയും മുന്നേറിക്കൊണ്ടിരിക്കും.  കാരണം അത് പ്രപഞ്ചസ്രഷ്ടാവിന്റെ മാർഗ്ഗനിർദ്ദേശങ്ങളും നിയമങ്ങളുമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow