unmasking atheism | ധാർമികത (മൊറാലിറ്റി)

ധാർമികത (മൊറാലിറ്റി)

ധാർമികത (മൊറാലിറ്റി)

By Sarif Muhammed

 

എന്താണ് ധാർമികത? ധാർമികത നിർവചിച്ചിരിക്കുന്നതു ഇങ്ങനെയാണ് " ശരിയും തെറ്റും അല്ലെങ്കിൽ നല്ലതും ചീത്തയുമായ പെരുമാറ്റം തമ്മിലുള്ള  വേർതിരിവിനെക്കുറിച്ചുള്ള തത്വങ്ങൾ"

 

അതായത് ഒരു കാര്യം ,ഒരു പെരുമാറ്റം  ,അത് നല്ലതാണോ ചീത്തയാണോ എന്ന് തിരിച്ചറിയാനുള്ള മാനദണ്ഡങ്ങളെയാണ് ധാർമികത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ആ മാനദണ്ഡങ്ങൾ എവിടെ നിന്നുമാണ് നമ്മുക്ക് ലഭിക്കുക. സാധാരണയായി നമ്മൾ കേൾക്കാറുള്ള കുറച്ചു മാനദണ്ഡങ്ങൾ പറയാം ,

1 .ധാർമികത മനുഷ്യന് സ്വതവേയുള്ളതാണ് ,ശെരിയും തെറ്റും മനസിലാക്കാൻ എന്തെങ്കിലും മതത്തിന്റെയോ ദൈവത്തിന്റെയോ ആവശ്യമില്ല.

2 .ഒരു രാജ്യത്തിൻറെ കോൺസ്റ്റിട്യൂഷൻ ആണ് ധാർമികത തീരുമാനിക്കുക.

3 .മതവും ദൈവവും ധാർമികത തീരുമാനിക്കാൻ ആവശ്യമാണ്

 

ഇനി ഈ വാദങ്ങളിൽ ഏതിനാണ് ശക്തവും കൃത്യവുമായ അടിത്തറ ഉള്ളത് എന്നത് ഫിലോസോഫ്‍യുടെ ഒരു മെയിൻ ബ്രാഞ്ച് ആയ എത്തിക്സ് എന്നതിന്റെ അടിസ്ഥാനത്തിൽ നമ്മുക്ക് പരിശോധിക്കാം

 

എത്തിക്സ് ആൻഡ്  മൊറാലിറ്റി എന്നത് വളരെ കാലം മുന്നേ തന്നെ ചർച്ചയിൽ ഉള്ള കാര്യമാണ് ഒരു കാര്യം ശെരിയാണോ തെറ്റാണോ എന്നത് എങ്ങനെ തീരുമാനിക്കാൻ സാധിക്കും എന്നുള്ളത് വളരെ ചർച്ച ഉണ്ടാവേണ്ട  ഒരു കാര്യം തന്നെയണ്  കാരണം ഒരാളുടെ ശരി മറ്റൊരാൾക്ക് തെറ്റായിരിക്കാം മറ്റേയാളുടെ ശരി വേറൊരാൾക്ക് തെറ്റായിരിക്കാം അപ്പോൾ ഒരു കാര്യം കൃത്യമായി ശരിയാണോ തെറ്റാണോ എന്ന് മനസ്സിലാക്കണമെങ്കിൽ അതിന് കൃത്യമായ ഒരു മാനദണ്ഡം അത്യാവശ്യമാണ് അല്ലെങ്കിൽ തെറ്റ് എന്നൊന്നും ഇല്ല എല്ലാം അവരവരുടെ ശരികൾ മാത്രമായി ഒതുങ്ങും

 

ഇവിടെ വളരെ കൃത്യമായി ആ ഒരു അടിസ്ഥാനം ഉണ്ടാവാൻ മൂന്ന്  രീതിയിലുള്ള കാര്യങ്ങളാണ് ഫിലോസോഫേർസ് ആദ്യം മുന്നോട്ടു വച്ചിട്ടുള്ളത്.

 

1 . എന്താണ് ധാർമികത? , എങ്ങനെയാണു ധാർമികത അടിസ്ഥാനപ്പെടുത്തേണ്ടത്? ശെരിയും തെറ്റും എങ്ങനെ നിർവചിക്കാം ? ഈ മേഖലക്ക് പറയുന്ന പേരാണ് മെറ്റാ എത്തിക്സ്

 

ഉദാ : divine commandment ( മൊറാലിറ്റി ദൈവത്തിൽ നിന്നും ) , Error തിയറി (മൊറാലിറ്റി എന്നത് ആളുകൾ ഫിക്സ് ചെയ്യുന്ന ഒരു ഫിക്ഷൻ ആണ് ലൈക് currency ) Naturalism (മൊറാലിറ്റി naturally ഉണ്ടാവുന്നതാണ് ) cultural സബ്ജെക്റ്റിവിസം (മൊറാലിറ്റി ഒരു കൂട്ടം ആൾകാർ ഒരു കാലയളവിൽ തീരുമാനിക്കുന്നതാണ് )

 

2 . ശെരിയും തെറ്റും നിര്വചിച്ചു കഴിഞ്ഞാൽ എന്തിന്റെ മാനദണ്ഡത്തിൽ അത് തീരുമാനിക്കാൻ സാധിക്കും എന്ന ചർച്ച വരുന്ന മേഖലയാണ് നോർമേറ്റീവ് എത്തിക്സ് .

 

ഉദാ : virtue എത്തിക്സ് (ഒരു പ്രവൃത്തി തെറ്റും ശെരിയും ആവുന്നത് ഇന്റെൻഷൻ base ചെയ്താണ് ) , consequentialism ,harm  principle (അത് ആളുകളിൽ ഉണ്ടാക്കുന്ന harm base ചെയ്താണ് ), ഗോൾഡൻ rule (നമ്മൾക്ക് വേണ്ട കാര്യങ്ങൾ നമ്മൾ മറ്റുള്ളവർക്കും  ചെയുക അതാണ് ശെരി ) ,Deontology (ചില ആക്ഷനുകൾ ആൾറെഡി തെറ്റാണു eg :കള്ളം പറയുക ചിലതു  ശെരിയും eg : ചാരിറ്റി )

 

3 . ഈ ക്രിയേറ്റീരിയയും അടിസ്ഥാനത്തേയും മുൻനിർത്തി ഒരു കാര്യം അല്ലെങ്കി ഒരു പ്രവർത്തി ശെരിയാണോ തെറ്റാണോ എന്ന് സ്ഥാപിക്കുന്ന ചർച്ചയുടെ മേഖലയാണ് അപ്പ്ലൈഡ്‌ എത്തിക്സ്  ഉദാ Rape ശെരിയാണോ ? കൊലപാതകം ശെരിയാണോ ? തുടങ്ങിയ ചർച്ചകൾ.

 

ഇനി നമ്മുക്ക് മുകളിൽ പറഞ്ഞ മാനദണ്ഡങ്ങൾ ഇതിന്റെ അടിസ്ഥാനത്തിൽ ഒന്ന്

പരിശോധിക്കാം മൊറാലിറ്റി സ്വതവേ ഉണ്ടാവുന്നതാണ് എന്ന് പറയുമ്പോൾ naturalism ആണ് മെറ്റാ എത്തിക്സ് ആയി അവർ തീരുമാനിക്കുന്നത് , കോൺസ്റ്റിട്യൂഷൻ ആണ് തീരുമാനിക്കുന്നത് എന്ന് വരുമ്പോൾ അവിടെ cultural സബ്ജെക്ടിവിസവും അല്ലെങ്കിൽ error തിയറി  ,ദൈവം ആണ് തീരുമാനിക്കുന്നത് എന്ന് വരുമ്പോൾ അവിടെ divine commandment ഉം  ആണ് മെറ്റാ എത്തിക്സ് ആയിട്ടു വരിക.

 

ഇവിടെ സ്വതവേ ഉണ്ടായി വന്നതാണ് എന്ന് വരുമ്പോൾ ,എങ്ങനെയാണു സ്വതവേ ഉണ്ടാവുന്നത് എന്ന് നോക്കേണ്ടി വരും അവിടെ naturalism explain ചെയ്യാനുള്ള അകെ മെക്കാനിസം എന്നത് പരിണാമം ആണ് , അതായതു പുർപ്പോസ് ഇല്ലാത്ത ,റാൻഡം ആയ കുറെ പ്രോസസ്സുകളിലൂടെ ശെരിയും തെറ്റും വേർതിരിച്ചറിയാനുള്ള കഴിവ് നമ്മുക്ക് ലഭിക്കും എന്ന് പറയുന്നതിനകത്തെ വൈരുധ്യം എടുത്തു പറയേണ്ടതില്ലല്ലോ , മാത്രവുമല്ല പ്രകൃത്യാപരമായി കിട്ടുന്നതാണ് നന്മയെങ്കിൽ  പല ജീവിവര്ഗങ്ങളിലും കാണപ്പെടുന്ന ക്യാന്വാബോളിസം , ഇണയെ കൊല്ലൽ , ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളെ കൊള്ളുക , ബലാൽക്കാരമായി ഇണ ചേരൽ etc  തുടങ്ങിയവയൊക്കെ  നന്മയാണ് എന്ന് പറയേണ്ടി വരും. അതിനാൽ തന്നെ പ്രകൃത്യാപരമായി വരുന്നത് നന്മ തിന്മ തീരുമാനിയ്ക്കാൻ സഹായിക്കും എന്ന നിലപാട് തന്നെ ന്യായികരിക്കാൻ യാതൊരു കാരണവും നമ്മുക്ക് മുന്നിലില്ല എന്നതാണ് വസ്തുത.

 

ഇനി ഒരു കൂട്ടം ആൾകാർ തീരുമാനിച്ചാൽ അത് അവരുടെ സബ്ജെക്റ്റീവ് അഭിപ്രായം മാത്രം ആവുകയേ ചെയ്യുകയുള്ളൂ , മൊറാലിറ്റി ഒരു ഫിക്ഷൻ ആണ് എന്ന് പറയുന്നവർ ശെരിയും തെറ്റും എന്നൊന്ന് ഇല്ല ഒരു പ്രവർത്തിയുടെ വാല്യൂ വിനെ നമ്മൾ അതായി assign ചെയ്യുന്നു എന്ന് മാത്രമാണ് വരിക , അവിടെയും absolute right and wrong എന്നൊരു കാര്യമേ വരുന്നില്ല എന്ന് മനസിലാകാൻ വളരെ എളുപ്പമാണ്.

 

അപ്പോൾ നാസ്തിക ലിബറൽ ലോക ക്രമത്തിൽ absolute ആയിട്ടുള്ള ശെരിയും\തെറ്റും എന്നൊരു സംഭവമേ ഇല്ല അവർ പോലും അറിയാതെ follow ചെയ്യപ്പെടുന്ന മെറ്റാ എത്തിക്സിൽ നിന്നും വ്യക്തമാണ്.

 

ഇനി അവർ പറയുന്ന ഒരു കൂട്ടം ആൾകാർ പറയുന്ന ശെരിയും തെറ്റിനെയും എങ്ങനെ തിരിച്ചറിയുന്നു എന്ന normative എത്തിക്സ് ഇലേക്ക് പോകാം , പ്രധാനമായിട്ടും consequential-ism അതായതു ഒരു പ്രവർത്തിയുടെ റിസൾട്ട് നോക്കിയിട്ടാണ് ഒരു കാര്യം ശെരിയാണോ തെറ്റാണോ എന്ന് അവർ തീരുമാനിക്കുക അതിനുപയോഗിക്കുന്ന മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ് .

 

1. Utilitarianism: ഒരു പ്രവർത്തിഒത്തിരി സന്തോഷം കൂടുതൽ ആൾക്കാർക്കു നൽകുന്നുണ്ടെങ്കിലും അത് നന്മയാണ്,

 

എന്നാൽ ഇതിന്റെ അടിസ്ഥാന പ്രശ്നം എന്നത് സന്തോഷം എങ്ങനെ അളക്കാം എന്നതാണ് ? ഉദാഹരണത്തിന് gang rape എന്നത് കൂടുതൽ ആൾക്കാർക്കു സന്തോഷവും ഒരു വ്യക്തിക്ക് ദുഖവും നൽകുന്നതാണ് , utilitarianism മാനദണ്ഡമാക്കിയാൽ അത് ശെരി ആകുമോ ? വയ്യാത്ത ഒരു കുട്ടി ജീവിക്കുന്നതാണോ ,കോച്ചിലെ തന്നെ മരിക്കുന്നതാണോ മാതാപിതാക്കൾക്ക് സന്തോഷകരമായ ജീവിതം നൽകുന്നത് utilitarianism വെച്ച് ? ശവഭോഗം സന്തോഷം മാത്രം നൽകുന്ന ഒന്നായതുകൊണ്ടുശെരിയാവുമോ ? ഉത്തരം നിങ്ങൾ തന്നെ തേടുക

 

2. harm principle: utilitarianism വെച്ച് എല്ലാം ശെരിയാണെന്നു പറയാൻ പറ്റില്ല, അതുകൊണ്ടു മറ്റൊരു മാനദണ്ഡം എടുക്കാം harm principle, ഒരു വ്യക്തിക്കോ ഒരു കൂട്ടം ആള്കാര്ക്കോ harm ഉണ്ടാകുന്നതെന്തും തെറ്റാണു,

 

ഇവിടെയും അടിസ്ഥാന പ്രശ്നം harm എങ്ങനെ അളക്കും ?,മാതാപിതാക്കൾക്ക് ഇഷ്ടമില്ലാതെ ഒളിച്ചോടി കല്യാണം കഴിക്കുന്നത് മാതാപിതാക്കൾക്കുണ്ടാക്കുന്ന മെന്റൽ harm , അത് തെറ്റാണെന്നു പരിഗണിക്കാൻ എടുക്കുമോ ? ആർക്കും harm ഉണ്ടാക്കാതെ ചെയുന്ന ശവഭോഗം തെറ്റ് എന്ന് പറയാൻ അവിടെ പറ്റുമോ ?

 

3. ഗോൾഡൻ Rule: നമ്മുക്ക് നമ്മോടു ആൾകാർ എങ്ങനെ പെരുമാറണം എന്നാഗ്രഹിക്കുന്നുവോ അങ്ങനെ പെരുമാറുന്നത് നല്ലതു.

ഇവിടെയും ഉള്ള അടിസ്ഥാന പ്രശ്നം നമ്മളെ മാത്രം base ചെയ്തു മറ്റുള്ളവരുടെ നന്മ തിന്മ ജഡ്ജ് ചെയ്യാൻ നമ്മുക്ക് സാധിക്കില്ല എന്നതാണ് , ഒരു കഞ്ചാവ് addictinu ഇഷ്ടം മറ്റുള്ളവർ അവനു കഞ്ചാവ് എത്തിക്കുന്നതാണ് എന്നുവെച്ചു അവൻ മറ്റുള്ളവർക് കഞ്ചാവ് കൊടുക്കാൻ തുടങ്ങിയാൽ ഗോൾഡൻ റൂൾ വെച്ച് "നന്മ "ആവുമോ ?

etc

നോക്കു ഓരോ ജീവിത സാഹചര്യങ്ങളിലും നന്മ തിന്മ നിർവചിക്കാൻ ഒബ്ജക്റ്റീവ് ആയ അടിസ്ഥാനം എന്നത് നാസ്തിക ലിബറൽ ലോകത്തു ,മെറ്റാ എത്തിക്സിന്റെയോ നോർമാറ്റിവ് എത്തിക്സിന്റെയോ അടിസ്ഥാനത്തിൽ ഇല്ല എന്നത് പകൽ പോലെ വ്യക്തമാണ് , ഓരോ സാഹചര്യത്തിലും ഓരോ മാനദണ്ഡം സ്വീകരിക്കേണ്ടി വരിക , അത് ഏതൊക്കെ സാഹചര്യങ്ങളിൽ എന്തൊക്കെ തീരുമാനിക്കണം എന്നതിന് വേറൊരു മാനദണ്ഡം ആവശ്യമായി വരിക , എന്നാൽ ഒരാൾ എടുക്കുന്നത് എന്തിനു മറ്റെയാൾ സ്വീകരിക്കണം എന്നതിന് വിശദീകരണം കൊടുക്കാൻ സാധിക്കാതിരിക്കുക തുടങ്ങിയ inconsistency കൾ ധാരളം ഉള്ള ഒരു മേഖലയാണ് നാസ്തിക ലിബറൽ മൊറാലിറ്റി എന്നത് ഇതുവരെ പറഞ്ഞ കാര്യങ്ങൾ വെച്ച് വളരെ എളുപ്പം നമ്മൾക്ക് മനസിലാക്കാവുന്നതേയുള്ളു.

 

ഇസ്ലാമിക മൊറാലിറ്റി

 

ഇസ്ലാമിക മൊറാലിറ്റിയുടെ മെറ്റാ എത്തിക്സ് divine കമാൻഡ്മെന്റ് ആണ് എന്നത് വ്യക്തമാണ്,അത് യുക്തിപരമായി അടിസ്ഥാനം ഉള്ള ഒന്ന് തന്നെയാണ്.

 

P 1 : ദൈവം യുക്തിമാനും എല്ലാം അറിയുന്നവനുമാണ്

P 2 : ദൈവത്തിന്റെ തന്നെ സൃഷ്ടിയായ മനുഷ്യന് ആവശ്യമായ നന്മ തിന്മകളെ വ്യവച്ഛേദിക്കാൻ സൃഷ്ടാവായ ദൈവത്തിനു കഴിയും

C :  ദൈവത്തിൽ നിന്നുള്ള ഗൈഡൻസ് വെച്ച് മാനുഷ്യന് ആവശ്യമായ നന്മ തിന്മകൾ വ്യവച്ഛേദിക്കാൻ കഴിയും.

 

ഇനി എന്താണ് Islamic മൊറാലിറ്റിയുടെ normative എത്തിക്സ് ?

 

പ്രധാനമായും രണ്ടു രീതിയിലുള്ള നന്മ തിന്മ വ്യവച്ഛേദനം ആണ് ഇസ്ലാമിലുള്ളത് , ഇഹലോകത്തേക്കു വേണ്ടിയുള്ളതും പരലോകത്തേക്കു വേണ്ടിയുള്ളതും , ഇഹലോകത്തേക്കു വേണ്ടിയുള്ള നന്മ തിന്മകൾക്കു അടിസ്ഥാനമായ normative എത്തിക്സ് dueontology എന്ന ഗണത്തിൽ പെടുത്താവുന്നതു ആണ് , അതായതു ദൈവം നിഷിദ്ധമാക്കിയിട്ടുള്ള പ്രവർത്തികൾ തിന്മയും , അനുവദനീയമാക്കിയിട്ടുള്ളത് നന്മയും, കൂടാതെ ആ സെറ്റ് ചെയ്യപ്പെട്ട divine ജനറൽ റൂൾസ് ഇൽ നിന്നും derive ചെയ്യാവുന്നതാണ് ആവശ്യമായ scenario കളിലെ മറ്റു നിയമങ്ങൾ.

 

പരലോകത്തേക്കു വേണ്ടിയുള്ള നന്മ തിന്മകൾക്കു അടിസ്ഥാനമായ normative എത്തിക്സ് virtue എത്തിക്സ് ആണ് അവിടെ നിങ്ങൾ ചെയ്ത ഒരു കാര്യം നന്മയോ തിന്മയോ ആകുന്നത് ,പരിണിത ഫലം നോക്കിയല്ല മറിച്ചു ,നിങ്ങളുടെ ഉദ്ദേശം നോക്കിയാണ്. അതായതു ഒരു കാര്യം നന്മയോ തിന്മയോ ആകുന്നത് " ഉദേശ്യം " പ്രധാനഘടകമാകുമ്പോൾ ആണ് , ജഡ്ജ് ചെയുക എന്നത് " ഉദ്ദേശം" മുൻ നിർത്തി ആകുമ്പോൾ മാത്രമാണ് അത് പൂർണ നീതി ആവുകയുള്ളൂ.ഇസ്ലാമിലെ ഏതു കാര്യത്തിനും,അത് പ്രാർത്ഥന ആയിക്കോട്ടെ,ദാനധർമ്മം ആയിക്കോട്ടെ intention (നിയ്യത്തു )എന്നത് വളരെ പ്രാധാന്യം അർഹിക്കുന്നത്,ദൈവത്തിന്റെ ജഡ്ജ്മെന്റ് മനുഷ്യനിലെ virtue ആണ്

 

എന്നാൽ കോൺസ്റ്റിട്യൂഷൻ ,രാജ്യ നിയമങ്ങൾ കൂടുതലും ,സാഹചര്യവും consequences നെ നോക്കിയാണ് നന്മ തിന്മകൾ തീരുമാനിക്കുന്നത് ,അതുകൊണ്ടു തന്നെയാണ് നിരപരാധികളായ ധാരാളം ആൾകാർകു ശിക്ഷ കിട്ടുന്നതും,അപരാധികൾ ശിക്ഷിക്കപ്പെടാതെ പോകുന്നതും, Dr നമ്പി നാരായണൻ ഒകെ നമ്മുടെ മുന്നിലുള്ള ജീവിക്കുന്ന തെളിവുകളാണ് ,അത് മനുഷ്യന്റെ ലിമിറ്റേഷൻ ആണ് കാരണം മറ്റൊരാളുടെ മനസു വായിക്കുക ,എന്നത് മറ്റൊരു മനുഷ്യന് അസാധ്യമായതിനാൽ ,സാഹചര്യ തെളിവുകളും കോൺസെക്യുഎൻസെസ് മാത്രമേ ഒരാൾ ചെയ്തത് നന്മയാണ് തിന്മയാണ് എന്ന് അറിയാൻ കഴിയുള്ളു.

ഇവിടെ പൂർണ നീതി എന്നത് ,മനസുവായിക്കുന്ന, ഉദ്ദേശം അറിയുന്ന ദൈവത്തിനു മാത്രമാണ് സാധ്യമാകുക,അതുകൊണ്ടാണ് ,പൂർണമായ നന്മ ,തിന്മ എന്നിവയുടെ വിവക്ഷക്കും ,നീതി നിര്വഹണത്തിനും ദൈവം എന്ന ഘടകം അത്യാവശ്യമാകുന്നത്.

 

ഖുർആൻ 3:29 ( നബിയേ, ) പറയുക: നിങ്ങളുടെ ഹൃദയങ്ങളിലുള്ളത്‌ നിങ്ങള്‍ മറച്ചു വെച്ചാലും വെളിപ്പെടുത്തിയാലും അല്ലാഹു അറിയുന്നതാണ്‌. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവനറിയുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.

 

Abu Huraira reported Allah's Messenger () as saying:

Verily Allah does not look to your faces and your wealth but He looks to your heart and to your deeds.

Sahih Muslim 2564c In-book reference : Book 45, Hadith 42

 

അതിനാൽ തന്നെ തന്റെ തെറ്റുകൾ മനസ്സിലാക്കുന്ന ഏതൊരുവനും ദൈവത്തിന്റെ അടുക്കൽ ഇളവുകൾ ലഭ്യമാണ് , നമ്മൾ അതിനെ പ്രായശ്ചിത്തം എന്ന് പറയുന്നു. എന്നാൽ സാഹചര്യം ,consequences എന്നിവ മാത്രം പരിഗണിക്കുന്ന കോടതികളിൽ അതായതു മനുഷ്യ ജഡ്‌ജിമെന്റ്കളിൽ ഇതു സാധ്യമല്ല.

 

ഖുർആൻ 5:39 എന്നാല്‍, അക്രമം ചെയ്ത്‌ പോയതിനു ശേഷം വല്ലവനും പശ്ചാത്തപിക്കുകയും, നിലപാട്‌ നന്നാക്കിത്തീര്‍ക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അല്ലാഹു അവന്‍റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമത്രെ.

 

ഇവിടെ  വളരെ കൃത്യമായി നമ്മുക്ക് മനസ്സിലാക്കാവുന്ന കാര്യമാണ് , ഇസ്ലാമിക മൊറാലിറ്റിക്കു കൃത്യമായ ഒബ്ജക്റ്റീവ് ആയ ,മറ്റുള്ള ജനങ്ങളാൽ മാറ്റപ്പെടാത്ത ,കാലം മാറ്റാത്ത മെറ്റാ എത്തിൿസും normative എത്തിൿസും ഉണ്ട്. ഏതൊരു മനുഷ്യനും അത് പരിശോദിച്ചു ഒരു കാര്യം തെറ്റാണോ ശെരിയാണോ എന്ന് കൃത്യമായി മനസിലാക്കാവുന്നതാണ് അതായതു മാനദണ്ഡങ്ങളിൽ കൃത്യമായ കോൺസിസ്റ്റൻസി ഉണ്ട്.

 

ഇൻ divine കമ്മന്ടമെന്റിനു എതിരെ വരുന്ന രണ്ടു മെയിൻ അർജുമെന്റുകൾ പരിശോധിക്കാം

 

1 . The Euthyphro dilemma

 

അതായതു ഒരു കാര്യം നന്മ ആവുന്നത് ദൈവം പറഞ്ഞിട്ടാണോ ? അതോ നന്മയായി കാര്യം നന്മയാണ് എന്നത് ദൈവം നമ്മളെ അറിയിക്കുക മാത്രമാണോ ചെയ്തത് ? ആദ്യത്തെയാണ് കേസ് എങ്കിൽ ദൈവം പറഞ്ഞാൽ rape ശെരിയാവുമോ ? ഇനി രണ്ടാമത്തെയാണെങ്കിൽ ആ നന്മ തീരുമാനിക്കുന്നത് ദൈവം അല്ലല്ലോ ,

 

ഇതു ശെരിക്കും ഒരു ഫാൾസ് dilemma ആണ് , അതായതു ദൈവം ദൈവത്തിന്റെ naturinu എതിരെ പ്രവർത്തിക്കുക എന്നത് അസംഭവ്യം ആയതിനാൽ(ലോജിക്കൽ ഇമ്പോസ്സിബിലിറ്റി) തന്നെ ദൈവത്തിന്റെ അടുക്കൽ നിന്നും ഒരു തിന്മയായി കാര്യം ചെയ്യാൻ പറയില്ല എന്നുള്ളതാണ് വസ്തുത , അതിനാൽ തന്നെ rape ചെയ്യാൻ god പറഞാൽ നന്മയാവുമോ ? എന്നുള്ള ചോദ്യം സ്വന്തം നിലപാടില്ലായ്മ മറക്കാനുള്ള വഴിയല്ലാതെ മറ്റൊന്നുമല്ല ,മാത്രവുമല്ല ഈ കുഎസ്ടിഒന് തിരിച്ചു ചോദിച്ചാൽ അതായതു rape എങ്ങനെയാണു തെറ്റാവുന്നതു എന്നത് അവർക്കു ഉത്തരമില്ലാത്ത പ്രഹേളികയാണെന്നത് ഇതിന്റെ തുടക്കത്തിൽ നമ്മൾ ചർച്ച ചെയ്തതാണ് , അതിനാൽ തന്നെ ഈ ചോദ്യത്തെ ഹൈപോതെറ്റിക്കൽ ഫലസി ( അർജുമെൻറ് വിജയിക്കാനായി  വേണ്ടി ഒരിക്കലും നടക്കാത്ത സെനാറിയോ കൊണ്ട് വരിക)  എന്ന ഗണത്തിൽ പെടുത്താവുന്ന ഞ്യായ വൈകല്യവുമാണ്

 

2 . ഏതു മതം പറയുന്നത് ആണ് ശെരി ?

ഈ പറഞ്ഞ മെറ്റേതിൿസും normative ആൻഡ് applied എത്തിൿസും മറ്റു മതങ്ങളിലും അപ്പ്ലിക്കബിൾ ആയതിനാൽ ഏതാണ് ശെരി എന്നൊരു ചോദ്യം വരാം , അവിടെ പറയാനുള്ള മറുപടി ,നമ്മൾ ഒരിക്കലും മൊറാലിറ്റിയിൽ നിന്ന് ദൈവത്തിലേക്കല്ല മറിച്ചു ശെരിയായ ദിവത്തിന്റെ attribute ഉം പ്രവാചകത്വത്തിന്റെയും . ഖുർആൻ ന്റെയും തെളിവുകൾ തുടങ്ങിയവ പരിശോധിച്ച് ബോധ്യപ്പെട്ടതിനു ശേഷമാണു ഏതു മതത്തിന്റേതു സ്വീകരിക്കണം എന്ന് തീരുമാനിച്ചിട്ടുള്ളത് എന്നുള്ളതാണ് .

ധാർമികത (മൊറാലിറ്റി)