unmasking atheism | നിരീശ്വരവാദങ്ങളുടെ യുക്തിയില്ലായ്മ

നിരീശ്വരവാദങ്ങളുടെ യുക്തിയില്ലായ്മ

By Sarif Muhammed

നിരീശ്വരവാദം ഒരു വിശ്വാസമല്ല, വിശ്വാസമില്ലായ്മയാണ് . എന്തുകൊണ്ടാണ് ഈശ്വരവാദികൾക്ക് ഇത് അംഗീകരിക്കാൻ കഴിയാത്തത്?

മിക്ക ദൈവവിശ്വാസികളും അത് അംഗീകരിക്കുന്നു എന്നുതന്നെയാണ് ഞാൻ കരുതുന്നത് , എന്നാൽ അവർ ചോദിക്കുന്ന ഒരേയൊരു പോയിന്റ് "കാരണം" മാത്രമാണ്? അതായതു എന്തുകൊണ്ടാണ് വിശ്വാസമില്ലാത്തതു ?

എപിസ്‌റ്റമോളജി (ജ്ഞാനശാസ്ത്രം) പറയുന്നത് ,അറിവ് എന്നത് "ശരിയായി ഞയികരിക്കാൻ കഴിയുന്ന വിശ്വാസം " ആണ്.

ഒരു കല്ലിനു ദൈവത്തിൽ വിശ്വാസമില്ല, ഒരു നിരീശ്വരവാദിക്ക് ദൈവത്തിൽ വിശ്വാസമില്ല, പിന്നെ എന്തുകൊണ്ടാണ് നമുക്ക് ഒരു കല്ലിനെ നിരീശ്വരവാദി എന്ന് വിളിക്കാൻ കഴിയാത്തത്? ഇവിടെ വ്യത്യാസം "വിശ്വാസമില്ലായ്മയുടെ പിന്നിലെ കാരണം" ആണ്.

ഇനി നമ്മുക്ക് ഈ കാരണങ്ങളുടെ യുക്തി ഒന്ന് പരിശോധിക്കാം, ഇതിൽ പറഞ്ഞിരിക്കുന്നത് ഒട്ടുമിക്കതും "യുക്തി വാദി കൾ" എന്നവകാശപെടുന്ന ആൾക്കാരുടെ നിരന്തരം സോഷ്യൽ മീഡിയയിൽ കേൾക്കുന്ന കാരണങ്ങളാണ്.

1 .തെളിവില്ല അതിനാൽ ഇല്ല.

അഥവാ "absence of evidence is the evidence of absence". ഇത് നിങ്ങൾക്കു രവി സർ ന്റെ നാസ്തികനായ ദൈവത്തിന്റെ തുടക്കത്തിൽ കാണാവുന്ന ഒരു സ്റ്റേറ്റ്മെന്റ് ആണ്.

ഇതാണ്‌ നിങ്ങളുടെ കാരണമെങ്കിൽ അത് യുക്തി യുടെ മേഖലയിൽ Argument from Ignorance എന്ന ന്യായ വൈകല്യം ആണ്. അതായതു ഒരു കാര്യത്തെ പറ്റി അറിയില്ല എന്നത് ഒരിക്കലും "അതില്ല" എന്ന് വിശ്വസിക്കുന്ന യുക്തി പരമായ കാരണം ആക്കാൻ പറ്റില്ല, "അറിയില്ല " എന്ന് മാത്രമാണ് നിങ്ങൾക്കു അതിൽ നിന്നും അനുമാനിക്കാൻ സാധിക്കുക

https://en.wikipedia.org/wiki/Argument_from_ignorance

2. ദൈവം എന്നത് തങ്ങളുടെ യുക്തിക്കു യോജിക്കാത്ത കാര്യമാണ്.

എങ്കിൽ അത് യുക്തി യുടെ മേഖലയിൽ argument from incredulity അഥവാ appeal to common sense എന്ന ന്യായ വൈകല്യം ആണ് .

https://en.wikipedia.org/wiki/Argument_from_incredulity

ഇവിടെ യുക്തി എന്നതുകൊണ്ട് ഒരു നിരീശ്വര വാദി ഉദ്ദേശിക്കുന്നത് "സാമാന്യ ബോധം " ആണ് ശെരിക്കുള്ള "യുക്തി " അല്ല

എന്തുകൊണ്ട് എന്നറിയേണ്ടവർക്കു ഈ പോസ്റ്റ് വായിക്കാം.

https://www.facebook.com/.../permalink/1324789634367378/

3. ഈശ്വരവാദികൾ "തെളിവുകൾ "( ലോജിക്കൽ അർജുമെൻറ്സ്+ ചരിത്രപരമായ തെളിവുകൾ+വിശ്വാസപരമായ തെളിവുകൾ+ തത്വ ജ്ഞാന പരമായ തെളിവുകൾ ) ആയി നൽകുന്ന എല്ലാ തെളിവുകളും ഒന്നും "തെളിവല്ല " എന്നതാണോ കാരണം,

Evidence: the available body of facts or information indicating whether a belief or proposition is true or valid. (Oxford dictionary definition)

എങ്കിൽ അതിനെ യുക്തി യുടെ മേഖലയിൽ invincible ignorance fallacy അഥവാargument from pig-headedness എന്നാണ് പറയുക.]

https://en.wikipedia.org/wiki/Invincible_ignorance_fallacy

ഇവിടെ പറയേണ്ട ഒരു കാര്യം ഈ തെളിവുകളുടെ മെറിറ്റിൽ നിന്ന് സംസാരിക്കുന്ന നിരീശ്വര വാദികളും ഉണ്ട് കേട്ടോ ,പക്ഷെ വളരെ വളരെ കുറവാണു എന്ന് മാത്രം.

4. ഇനി ശാസ്ത്രം ദൈവത്തെ കണ്ടുപിടിച്ചില്ല എന്നാണോ?

എങ്കിൽ അതിനെ begging the question fallacy എന്നാണ് പറയുക ,കാരണം ശാസ്ത്രത്തിന്റെ അടിസ്ഥാന അനുമാനം തന്നെ "ഈ ലോകത്തിൽ എല്ലാത്തിനും പ്രകൃതി പരമായ കാരണം ഉണ്ട് " എന്നതാണ് .ആ അനുമാനം വെച്ച് പ്രകൃത്യതീതശക്തിയായ ദൈവത്തെ കണ്ടുപിടിക്കാൻ സാധിച്ചില്ല അതിനാൽ ഇല്ല എന്ന് പറയുമ്പോൾ ഇവിടെ അനുമാനത്തെ തീർപ് ആക്കുകയാണ് ചെയുന്നത്, അത് circular reasoning അഥവാ begging the question എന്ന logical fallacy ആണ്.

https://en.wikipedia.org/wiki/Begging_the_question

5. പ്രോബ്ലം ഓഫ് ഈവിൾ.

അതായതു കാരുണ്യവാനായ ദൈവം "ഞാന് " ഉദ്ദേശിക്കുന്ന രീതിയിൽ "എനിക്ക് " തോന്നുന്ന പോലെയുള്ള കരുണ ചെയ്യുന്നില്ല അതിനാൽ ദൈവമില്ല , ഇതിനെ നമ്മൾക്ക് ലോജിക്കിൽ നോൺ സെക്യുറ്റെർ ഫലസി എന്ന ഗണത്തിൽ പെടുത്താം , കാരണം ഇവിടെ നിങ്ങൾക്കു കിട്ടാവുന്ന കോൺക്ലഷൻ കരുണ ചെയ്യാത്ത ദൈവം ക്രൂരനാണ് എന്ന് മാത്രമാണ് അല്ലാതെ "ദൈവം ഇല്ല " എന്നതല്ല ,

https://en.wikipedia.org/wiki/Formal_fallacy

കൂടാതെ തിയോഡോസി , ആഫ്റ്റർ ലൈഫ് ,ഗോഡ് നീതിമാനാണ് തുടങ്ങിയ വാദങ്ങളിലൂടെ തന്നെ സബ്ജെക്റ്റീവ് കാരുണ്യത്തെ കൃത്യമായി പ്രതിരോധിക്കാവുന്ന കാര്യങ്ങളുമാണ് .

6. ഓമ്നിപൊട്ടൻസ് paradox

ദൈവത്തിനു പൊക്കാൻ പറ്റാത്ത കല്ലുണ്ടാക്കാൻ പറ്റുമോ ? കേൾക്കുമ്പോൾ മില്യൺ ഡോളർ ചോദ്യമെന്നു തോന്നുമെങ്കിലും ,Meaningless question എന്ന ഞ്യായവൈകല്യത്തിൽ പെടുത്താവുന്ന ഒരു ചോദ്യമാണ് ഇത് , കാരണം ചോദ്യത്തിൽ രണ്ടു കോണ്ട്രാഡിക്ടറി കാര്യങ്ങൾ ഉള്പെടുത്തിയിട്ടുണ്ടു എന്നത് കൊണ്ട് തന്നെ. അതായതു "എന്തും ചെയ്യാൻ കഴിയുന്ന"  എന്നൊരു വിശേഷണവും  "പൊക്കാൻ പറ്റാത്ത " എന്ന മറ്റൊരു കോണ്ട്രാഡിക്ടറി വിശേഷണവും ,

https://www.logicallyfallacious.com/logicalfallacies/Meaningless-Question

ഒരു ടിപ്പിക്കൽ ഉദാഹരണം പറഞ്ഞാൽ ലാസ്‌റ് ബസ് കഴിഞ്ഞാൽ ബസ് എപ്പോഴാണ് എന്ന് ചോദിക്കുന്നതുപോലെ.

മറ്റു കാരണങ്ങൾ experience ചെയ്തിട്ടുണ്ടെങ്കിൽ അത് കംമെന്റിൽ പറയാവുന്നതാണ്.

നോക്കൂ,യുക്തി വാദികൾ എന്നവകാശപെടുന്നവരുടെ "വിശ്വാസമില്ലായ്മ"ക്ക് പിന്നിലെ കാരണം വിശകലനം ചെയ്താൽ, ഒന്നുകിൽ അത് എനിക്കറിയില്ല അല്ലെങ്കിൽ ഒരു ഞ്യായവൈകല്യമാണ് (യുക്തിപരമായ അടിസ്ഥാനമൊന്നുമില്ല) അത് നിങ്ങളുടെ കാരണത്തിന്റെ "യുക്തി" കേവലം ഒരു അന്ധ വിശ്വാസമാക്കുന്നു (ഞയായികരിക്കാൻ കഴിയാത്ത വിശ്വാസം).ഇതു പലരുടെയും വാദങ്ങളിൽ ചൂണ്ടിക്കാണിച്ചപ്പോൾ ,തങ്ങൾ യുക്തി വാദികളല്ല മറിച്ചു ഫ്രീതിങ്കെർ ആണെന്ന മറുപടിയാണ് കിട്ടിയിട്ടുള്ളത്. അപ്പോൾ ഉള്ള ഒരു സംശയം ഈ ഫ്രീതിങ്കെർ എന്നാൽ ചിന്ത "യുക്തിപരം "ആവണം എന്നൊന്നുമില്ലേ? എന്നതാണ്.

ഇനി യുക്തി(ഇല്ല ) വാദിയാണെങ്കിലും ,ഫ്രീതിങ്കർ ആണെങ്കിലും എനിക്ക് പറയാനുള്ളത് ...അല്ലെങ്കിൽ വേണ്ട എനിക്ക് വേണ്ടി രവി സെർ തന്നെ പറയട്ടെ ....

നിരീശ്വര വാദങ്ങളുടെ യുക്തിയില്ലായ്മ